ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് കൂടി എത്തും? ഇത്തവണ പുതിയ റൂട്ട്, ഗുണം ഈ ജില്ലകൾക്ക്
പുതിയ വന്ദേഭാരതുകൾക്കായി നിരന്തര ആവശ്യം ഉയർത്തുകയാണ് വിവിധ സംസ്ഥാനങ്ങൾ. ഗോവയിൽ നിന്നും മംഗളൂരിലേക്കുള്ള വന്ദേഭാരത് കോഴിക്കോടേക്ക് നീട്ടണമെന്ന ആവശ്യമാണ് ഇപ്പോൾ കേരളം ഉയർത്തിയിരിക്കുന്നത്. വെറും 35 ശതമാനം മാത്രം ഔക്യുപെൻസി റേറ്റുള്ള ഈ ട്രെയിൻ കോഴിക്കോടേക്ക് നീട്ടുന്നത് റെയിൽവെയ്ക്കും ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതിനിടയിൽ ഇപ്പോഴിതാ അയൽസംസ്ഥാനമായ കർണാടകയും പുതിയൊരു വന്ദേഭാരത് വേണമെന്ന ആവശ്യവുമായി റെയിവെ മന്ത്രിയെ കണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കർണാടകയുടെ തീരദേശ ജില്ലകളെ ഗോവയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ കണക്റ്റിവിറ്റി വേണമെന്ന് ആവശ്യപെട്ട് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു. ബെംഗളൂരു-മംഗളൂരു-കാർവാർ-മഡ്ഗാവ് (ഗോവ) റൂട്ടിൽ പുതിയ വന്ദേഭാരത് വേണമെന്നാണ് ആവശ്യം.

ബെംഗളൂരുവിനെ തീരദേശ കർണാടകയുമായും ഗോവയുമായും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സർവീസുകളുടെ ആവശ്യം വർദ്ധിച്ചുവരികയാണെന്ന് കുമാരസ്വാമി കത്തിൽ ചൂണ്ടിക്കാട്ടി. യാത്രക്കാർ നിരന്തരം ഈ റൂട്ടിനായി ആവശ്യം ഉയർത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വികസനം ത്വരിതപ്പെടുത്തുന്നതിനും സർവ്വീസ് ഗുണം ചെയ്യും. യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. റൂട്ടിലെ ചുരം ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായതിനാൽ സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
തീരദേശവും ഗോവയും തമ്മിലുള്ള മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റി വ്യാപാരം, ടൂറിസം മേഖലകളിൽ വലിയ തോതിൽ ഗുണം ചെയ്യും. ചുരം ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായതോടെ അതിവേഗ ട്രെയിനുകളുടെ സാധ്യത വർധിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പശ്ചിമഘട്ടത്തിലൂടെയുള്ള മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വാദ്യകരമായ അനുഭവവും നൽകും. ഈ മേഖലയിലെ മെച്ചപ്പെട്ട കണക്റ്റിവിറ്റി വ്യാപാരം, ടൂറിസം, പ്രാദേശിക വികസനം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകും. അതേസമയം ചുരം ഭാഗത്തെ വൈദ്യുതീകരണം പൂർത്തിയായതോടെ റെയിൽവേ ഈ നിർദ്ദേശം അനുകൂലമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സർവ്വീസ് അനുവദിക്കുകയാണെങ്കിൽ ഉത്തരമലബാറിലുള്ളവർക്കും സർവ്വീസ് പ്രയോജനപ്രദമാകും.
നിലവിൽ കേരളത്തിൽ നിന്ന് ബെംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുണ്ട്. കൊച്ചിയിൽ നിന്നും പാലക്കാട് വഴി ബെംഗളൂരിലേക്കാണ് ഈ സർവ്വീസ്. അതുകൊണ്ട് തന്നെ മലബാറിലുള്ളവരെ സംബന്ധിച്ച് ബെംഗളൂരിലേക്ക് പോകണമെങ്കിൽ ബസുകളേയും എക്സ്പ്രസ് ട്രെയിനുകളേയും ആശ്രയിക്കണം. അതേസമയം മംഗളൂരിൽ നിന്നും വന്ദേഭാരത് തുടങ്ങിയാൽ കോഴിക്കോട് ,കാസർഗോഡ്,കണ്ണൂർ പോലുള്ള ജില്ലകളിലുള്ളവർക്ക് മംഗളൂരിലെത്തിയാൽ വന്ദേഭാരതിൽ എളുപ്പം ബെംഗളൂരിലെത്താം.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications