Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എത്തുന്നു, ഒന്നും രണ്ടുമല്ല നാലെണ്ണം..ഇനി കുതിക്കാം, 9 മണിക്കൂർ യാത്ര 7 മണിക്കൂറായി കുറയും

2019 ലാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ റെയിൽവെ അവതരിപ്പിച്ചത്. ഡൽഹി-വാരണാസി റൂട്ടിലായിരുന്നു ആദ്യ സർവ്വീസ്. കയറി യാത്രക്കാരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് വന്ദേഭാരത് ഒരു 'ഗെയിം ചേഞ്ചർ' ആകുമെന്നാണ്. കുറഞ്ഞ വേഗത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ യാത്ര സാധ്യമാകുന്ന ട്രെയിൻ സർവ്വീസ് എങ്ങനെ ഗെയിം ചേയ്ഞ്ചർ ആകാതിരിക്കും.

ആറ് വർഷങ്ങൾക്കിപ്പുറം രാജ്യത്ത് നിലവിൽ 70 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. ഏറ്റവും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത് ഉത്തർപ്രദേശിലും, 14 എണ്ണം. ലഖ്നൗ, വാരണാസി, കാൺപൂർ, ഖൊരക്പൂർ, പ്രഗ്യാരാജ് തുടങ്ങിയ നഗരങ്ങളിലാണ് സർവ്വീസുകൾ ഉള്ളത്. എന്തായാലും ഉടൻ നാല് വന്ദേഭാരതുകൾ കൂടി രാജ്യത്ത് സർവ്വീസ് നടത്തും. എവിടെയാണെന്നല്ലേ? പൂനെയിൽ. വിശദമായി നോക്കിയാലോ?

vandhebharath3-17

ഷെഗാവ്, വഡോദര, സെക്കന്തരാബാദ്, ബെലഗാവി എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവ്വീസുകളാണ് റെയിൽവെ ഉടൻ പ്രഖ്യാപിക്കുകയെന്ന് മൈ പൂനെ പൾസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ പുനെയിൽ നിന്ന് രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്, ഒന്ന് പൂനെ-കൊൽഹാപൂർ, മറ്റൊന്ന് പൂനെ-ഹുബ്ബള്ളി . നാല് പുതിയ സർവീസുകൾ കൂടി വരുന്നതോടെ പൂനെയിൽ നിന്നുള്ള ആകെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം ആറാകും.

ഇനി പുതിയ വന്ദേഭാരത് എവിടേക്കാണെന്ന് നോക്കാം

പൂനെ-ഷെഗാവ് വന്ദേഭാരത്- ദൗണ്ട് അഹമ്മദ്‌നഗർ, ഛത്രപതി സംഭാജി നഗർ, ജൽന എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും സർവ്വീസ്.

പൂനെ-വഡോദര വന്ദേഭാരത്: ലോണാവാല, പൻവേൽ, വാപി, സൂറത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ റൂട്ടിൽ 9 മണിക്കൂറാണ് സാധാരണ ട്രെയിനുകൾക്ക് ആവശ്യം. എന്നാൽ വന്ദേഭാരത് എത്തുന്നതോടെ യാത്രാ സമയം 6 മുതൽ 7 മണിക്കൂറായി കുറഞ്ഞേക്കും.

പൂനെ-സെക്കന്തരാബാദ് വന്ദേഭാരത്: ദൗണ്ട്, സോലാപൂർ, ഗുൽബർഗ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചേക്കുമെന്നാണ് വിവരം 2 മുതൽ 3 മണിക്കൂറിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്താനാകും.

പൂനെ-ബെലഗാവി വന്ദേ ഭാരത്: സത്താറ, സാംഗ്ലി, മിറാജ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ അനുവദിച്ചേക്കുക. ടിക്കറ്റ് നിരക്ക് ഏകദേശം 1,500-നും 2,000 ത്തിനും ഇടയിൽ ആയേക്കും. റെയിൽവേ പുനെ-നാഗ്പൂർ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്ലീപ്പർ യാഥാർത്ഥ്യമാകുന്നത് നഗരങ്ങളുടെ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തും.

ബെംഗളൂരു-ശിവമോഗ എന്നെത്തും?

ബെംഗളൂരു-ശിവമോഗ റൂട്ടിൽ ഉടൻ തന്നെ വന്ദേഭാരത് സർവ്വീസ് തുടങ്ങുമെന്ന് മേഖലയിലെ എംപിയായ മോഹനൻ അറിയിച്ചിട്ടുണ്ട്. ൺന്നാൽ സമയം റൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും എംപി വ്യക്തമാക്കിയിട്ടില്ല. ഈ സർവ്വീസ് ആരംഭിച്ചാൽ കുറഞ്ഞത് 4 മണിക്കൂറിനുള്ളിൽ 300 കിമി യാത്ര പൂർത്തിയാക്കാൻ സാധിക്കും.

വന്ദേഭാരത് സ്ലീപ്പർ എന്നെത്തും

ഈ വർഷം 10 വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ ആരംഭിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരുന്നത്. എന്നാൽ ജുലൈ അവസാനിക്കാറിയിട്ടും ഇതുവരേയും സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞിട്ടില്ല. ട്രെയിനുകളുടെ ട്രയൽ റൺ നേരത്തേ പൂർത്തിയാക്കിയിരുന്നു. റെയിൽവേ സുരക്ഷ കമ്മീഷ്ണറുടെ അനുമതി വൈകുന്നതാണ് സ്ലീപ്പർ വൈകുന്നതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്ലീപ്പർ ട്രെയിനുകളുടെ രൂപകൽപ്പനയും ചില സുരക്ഷാ പ്രശ്നങ്ങളും കമ്മീഷ്ണർ ഉന്നയിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും സ്ലീപ്പർ സർവ്വീസുകൾ മറ്റൊരു ഗെയിം ചേഞ്ചർ ആകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 2026 നുള്ളിൽ 30 വന്ദേഭാരത് സ്ലീപ്പറുകൾ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയും റെയിൽവെ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+