വന്ദേഭാരതിൽ ബെംഗളൂരിവിലേക്ക് പോകണ്ടേ?; ടിക്കറ്റ് നിരക്ക്, സമയം , റൂട്ട് എല്ലാം അറിയാം
കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ വേണമെന്ന ആവശ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ശക്തമാക്കിയിരിക്കെ പുതിയ സർവ്വീസ് അനുവദിച്ചിരിക്കുകയാണ് റെയിൽവെ. മധ്യകർണാടകൻ ജില്ലയായ ശിവമോഗയേയും ബെംഗളൂരു നഗരത്തേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സർവ്വീസ്. വിദ്യാദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വ്യവസായികൾക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് എന്ന കാര്യത്തിൽ തർക്കമില്ല.
ഏറെ നാളായുള്ള ആവശ്യം
നിലവിൽ 12 വന്ദേഭാരത് സർവ്വീസുകളാണ് കർണാടകയിൽ ഉള്ളത്. പുതിയൊരു സർവ്വീസ് ശിവമോഗയിലേക്ക് വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. കർണാടകയിലെ പ്രധാന ജില്ലകളിലൊന്നാണ് ശിവമോഗ. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജൻമനാട് കൂടിയായ ശിവമോഗയിൽ 2023 ൽ പുതിയ വിമാനത്താവളം ആരംഭിച്ചിരുന്നു. പിന്നാലെ തന്നെ വന്ദേഭാരതിനുള്ള ആവശ്യവും ഉയർന്നു. എന്നാൽ ബെലഗാവി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് സർവ്വീസ് ആരംഭിച്ചെങ്കിലും ശിവമോഗയിലേക്കുള്ള സർവ്വീസ് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും റെയിൽവെയിൽ നിന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മേഖലയിൽ നിന്നുള്ള എംപി കൂടിയായ പിസി മോഹനൻ പുതിയ വന്ദേഭാരത് ഉടൻ എത്തുമെന്ന് അറിയിച്ചത്.

എന്നാൽ സർവ്വീസ് എപ്പോൾ എത്തുമെന്നോ സമയക്രമം എങ്ങനെയായിരിക്കുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും എംപി പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും തുമുകുരു, അർസികേരെ, കഡൂർ, ഭദ്രാവതി എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും വന്ദേഭാരത് കടന്ന് പോകുകയെന്നാണ് റിപ്പോർട്ടുകൾ.
ടിക്കറ്റ് നിരക്കും യാത്രാ ദൈർഘ്യവും
ടിക്കറ്റ് നിരക്കുകൾ നിലനിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ മറ്റ് വന്ദേ ഭാരത് റൂട്ടുകളിലെ നിരക്കുകൾക്ക് സമാനമായിരിക്കും ശിവമോഗ-ബെംഗളൂരു സർവ്വീസിന്റേയും നിരക്ക്. ചെയർ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ തുടങ്ങിയ ക്ലാസുകൾ അനുസരിച്ച് ഏകദേശം 1000 രൂപ മുതൽ 1500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. ഐആർസിടിസി ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞാൽ യാത്രക്കാർക്ക് ഐ ആർ സി ടി സി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ സീറ്റുകൾ റിസർവ് ചെയ്യാനാകും.
എത്ര ദിവസം സർവ്വീസ്
ആറ് ദിവസം സർവ്വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശിവമോഗയിൽ നിന്നും ബെംഗളൂരുവിലേക്ക് 300 കിമിയാണ് ഉള്ളത്. നലനിൽ ജനശതാബ്ദി ട്രെയിനുകൾ 4.15 മണിക്കൂറുകൊണ്ടാണ് ബെംഗളൂരുവിൽ എത്തുന്നത്. അതുകൊണ്ട് തന്നെ വന്ദേഭാരത് എക്സ്പ്രസ് കുറഞ്ഞത് 4 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
12ാമത്തെ വന്ദേഭാരത്
കർണാടകയിലെ 12-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയിരിക്കും ശിവമോഗ സർവ്വീസ്. നിലവിൽ ബെംഗളൂരിൽ നിന്നും 7 പ്രധാന നഗരങ്ങളിലേക്ക് വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. മൈസൂരു, ചെന്നൈ, ഹൈദരാബാദ്, ധാർവാഡ്, കോയമ്പത്തൂർ, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് ഉള്ളത്.
എറണാകുളം വന്ദേഭാരത് വന്നെങ്കിൽ മലയാളികൾക്കും കോളടിച്ചു
നേരത്തേ എറണാകുളത്ത് നിന്നും ബെംഗളൂരിലേക്ക് വന്ദേഭാരത് സ്പെഷ്യൽ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് റെയിൽവെ അവസാനിപ്പിച്ചു. സർവ്വീസ് വീണ്ടും റെയിൽവെ ആരംഭിച്ചാൽ കേരളം, ദക്ഷിണ കർണാടക, മധ്യ കർണാടക എന്നീ മൂന്ന് പ്രധാന മേഖലകളെ ബന്ദിപ്പിക്കാൻ പുതിയ വന്ദേഭാരത് സർവീസിന് സാധിക്കും. എന്നാൽ എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ കാര്യത്തിൽ ഇപ്പോഴും റെയിൽവെ മൗനം പുലർത്തുകയാണ്. അതേസമയം ഇനി കേരളത്തിന് പുറത്തേക്കുള്ള വന്ദേഭാരത് സർവ്വീസ് തിരുവനന്തപുരം-ബെംഗളൂരു സ്ലീപ്പർ സർവ്വീസാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications