വന്ദേഭാരതിൽ 8 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്താം; ഈ സംസ്ഥാനത്തിന് രണ്ട് പുതിയ സർവ്വീസുകൾ കൂടി
രാജസ്ഥാന് അടുത്തയാഴ്ച രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ലഭിക്കും. ഡൽഹി-ജോധ്പൂർ, ഡൽഹി-ബിക്കാനീർ സർവ്വീസുകളാണ് പുതുതായി അവതരിപ്പിക്കുന്നത്. ഈ പുതിയ സർവീസുകൾ അതത് റൂട്ടുകളിൽ യാത്രാ സമയം ഒരു മണിക്കൂറിലധികം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ട്രെയിൻ ജോധ്പൂരിൽ നിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ഡൽഹി കാന്റിൽ എത്തും. തിരികെ ഉച്ചയ്ക്ക് 3.10-ന് ഡൽഹി കാന്റിൽ നിന്ന് പുറപ്പെട്ട് രാത്രി 11.15-ഓടെ ജോധ്പൂരിൽ തിരിച്ചെത്തും. രണ്ടാമത്തെ വന്ദേഭാരത് ബിക്കാനീറിൽ നിന്ന് രാവിലെ 5.45-ന് ആരംഭിച്ച് രാവിലെ 11.50-ഓടെ ഡൽഹി കാന്റിൽ എത്തും. ഈ ട്രെയിൻ വൈകുന്നേരം 4.45-ന് ഡൽഹി കാന്റിൽ നിന്ന് തിരിച്ച് രാത്രി 11.00-ന് ബിക്കാനീറിൽ എത്തിച്ചേരും.

പുതിയ സർവ്വീസുകളുടെ ഉദ്ഘാടനം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും സെപ്റ്റംബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പു ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 2023 ഏപ്രിൽ 12-നാണ് രാജസ്ഥാന് ആദ്യ വന്ദേഭാരത് സർവ്വീസ് ലഭിച്ചത്. അജ്മീറിൽ നിന്ന് ഡൽഹി കാന്റിലേക്ക് സർവീസ് നടത്തുന്ന ഈ ട്രെയിൻ, ഉയർന്ന ഓവർഹെഡ് ഇലക്ട്രിക് (OHE) പ്രദേശങ്ങളിലൂടെ ഓടുന്ന ലോകത്തിലെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പാസഞ്ചർ ട്രെയിനാണ്.
നിലവിൽ രാജസ്ഥാനിൽ നാല് ജോഡി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. അജ്മീർ-ചണ്ഡീഗഡ്-അജ്മീർ (ട്രെയിൻ നമ്പർ 20977/20978), ജോധ്പൂർ-സബർമതി-ജോധ്പൂർ (ട്രെയിൻ നമ്പർ 12461/12462), ഉദയ്പൂർ-ജയ്പൂർ-ഉദയ്പൂർ (ട്രെയിൻ നമ്പർ 20979/20980), ഉദയ്പൂർ-ആഗ്ര കാന്റ്-ഉദയ്പൂർ (ട്രെയിൻ നമ്പർ 20981/20982) എന്നിവയാണ് ഈ റൂട്ടുകൾ.
ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുകയും യാത്രാനുഭവ അനുഭവം മെച്ചപ്പെടുത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ പ്രതികരിച്ചു. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണാണ് ഈ പുതിയ ട്രെയിനുകളുടെ പരിപാലനവും പ്രവർത്തനവും കൈകാര്യം ചെയ്യുക..
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ വന്ദേഭാരത് ട്രെയിനുകൾക്ക് കഴിയുമെങ്കിലും, നിലവിലെ ട്രാക്കുകളുടെ പരിമിതികൾ കാരണം പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഉയർന്ന വേഗത സ്ഥിരമായി നിലനിർത്തുന്നതിന് ട്രാക്കുകളിൽ ഗണ്യമായ നവീകരണങ്ങൾ ആവശ്യമാണ്.
അതേസമയം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ മാസം തന്നെ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. ഏറ്റവും പുതിയ മോഡലിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങുകയും 2025 ജനുവരിയിൽ 180 കിലോമീറ്റർ വേഗതയിൽ പരീക്ഷണ ഓട്ടങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ പുതിയ പതിപ്പ് ദീർഘദൂര റൂട്ടുകളിൽ രാജധാനി ട്രെയിനുകൾക്ക് പകരമാകും.
വന്ദേഭാരത് സമയക്രമത്തിൽ മാറ്റം
നാല് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമത്തിലാണ് ഇപ്പോൾ പുനർനിർണയം നടത്തിയിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും ട്രെയിൻ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. കാച്ചെഗുഡ-യെശ്വന്ത്പുർ, യെശ്വന്ത്പുർ-കാച്ചെഗുഡ, സെക്കന്തരാബാദ്-വിശാഖപട്ടണം, വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ വരിക.തിയ സമയക്രമം 2025 ഡിസംബർ 4 മുതൽ പ്രാബല്യത്തിൽ വരും.
മാറ്റം ഇങ്ങനെ
കച്ചേഗുഡ-യശ്വന്ത്പുർ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20703) പുതുക്കിയ സമയക്രമം അനുസരിച്ച്, ഇനി വെള്ളിയാഴ്ചകളിൽ ഓടില്ല. യശ്വന്ത്പുർ-കച്ചേഗുഡ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20704)ഉം വെള്ളിയാഴ്ചകളിൽ ഓടില്ല.സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20707) ഇനി തിങ്കളാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും ഓടും.വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20708)ഇനി തിങ്കളാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും ഓടുന്നതായിരിക്കും.












Click it and Unblock the Notifications