Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടവട പോയി വരാം; ചതുരംഗപ്പാറയും ഗ്യാപ് റോഡും ആനയിറങ്കൽ ഡാമും കാണാം; പാക്കേജ് ഇതാ

മലയോരസൗന്ദര്യവും പ്രകൃതിയുടെ പുതുമകളും അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇടുക്കി ജില്ല തന്നെയാണ് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം. മൂന്നാറും അതിനോട് ചേർന്നുള്ള വട്ടവട, ചതുരംഗപ്പാറ, ഗ്യാപ് റോഡ് തുടങ്ങിയ സ്ഥലങ്ങൾ യാത്രികർക്കായി ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നു. മഞ്ഞുമൂടിയ മലനിരകളും കാറ്റാടി മില്ലുകളാലും നിറഞ്ഞ കുന്നുകളും തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട വഴികളും എല്ലാം ചേർന്ന് പ്രകൃതിയുടെ വിസ്മയലോകം ഒരുക്കുന്നിടങ്ങളാണ് ഇവ. പ്രകൃതിയോട് അടുത്തുചേരാനും പുതുമ നിറഞ്ഞ കാഴ്ചകൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ പ്രദേശം ഒരിക്കലും നിരാശപ്പെടുത്താത്തതാണ്.

ഈ യാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ധൈര്യമായി കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ വട്ടവട പാക്കേജ് തിരഞ്ഞെടുക്കാം. സപ്റ്റംബർ യാത്രകളിലാണ് ഈ പാക്കേജ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥലങ്ങളെ കുറിച്ചും യാത്രയെ കുറിച്ചുമെല്ലാം വിശദമായി വായിക്കാം

vattavada

വട്ടവട

മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി, തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ശാന്തമായ മലയോര ഗ്രാമമാണ് വട്ടവട. സമുദ്രനിരപ്പിൽ നിന്നും 1,450 മുതൽ 2,695 മീറ്റർ വരെ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്.കാർഷിക സമൃദ്ധിയോടൊപ്പം മനോഹരമായ പ്രകൃതി, ജൈവവൈവിധ്യം, ഗ്രാമീണ ജീവിതം എന്നിവയെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.നഗരത്തിരക്കുകളിൽ നിന്നും വാണിജ്യവൽക്കരിക്കപ്പെട്ട ടൂറിസത്തിൽ നിന്നും ഒരു ഒളിച്ചോട്ടം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനം കൂടിയാണിവിടം. സാഹസികത താത്പര്യപ്പെടുന്നവർക്കും വട്ടവട വളരെയേറെ ഇഷ്ടമാകും.

'ചതുരംഗപ്പാറ

കാറ്റിന്റെ ശക്തിയും കാറ്റാടിമില്ലുകൾ നിറഞ്ഞ കുന്നുകളും ചേർന്ന ഇടമാണ് ചതുരംഗപ്പാറ. കേരള-തമിഴ്നാട് അതിർത്തിയിൽ ഉടുമ്പൻചോലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടംകൂടിയാണ്. കാറ്റിന്റെ ശക്തിയിൽ കറങ്ങുന്ന കാറ്റാടി മില്ലുകളുടെ കാഴ്ച ഏറെ കൗതുകം ഉണർത്തുന്നതാണ്.

ഗ്യാപ്പ് റോഡും

വളരെ കുറഞ്ഞ കാലം കൊണ്ട് മൂന്നാർ യാത്രയിൽ ഒഴിവാക്കാനാകാത്ത സ്ഥലങ്ങളുടെ പട്ടികയിൽ ഇടംനേടിയ സ്ഥലമാണ് ഗ്യാപ് റോഡ്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ പോകുന്ന വഴിയെ കേരളത്തിലെ ഏറ്റവും മികച്ച കാഴ്ചകൾ ഒരുക്കുന്ന റോഡ് എന്ന് വിശേഷിപ്പിച്ചാൽ പോലും തെറ്റില്ല. പവർഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന പെരിയ കനാൽ വെള്ളച്ചാട്ടം , ആനയിറങ്കൽ അണക്കെട്ട്, മലൈകള്ളൻ കേവ് തുടങ്ങിയവയാണ് ഗ്യാപ് റോഡിൽ ആസ്വദിക്കാൻ കഴിയുന്ന കഴിയുന്ന മറ്റ് കാഴ്ചകൾ. കൊട്ടാരക്കരയിൽ

സപ്റ്റംബർ 6 ന് രാവിലെ 5 മണിയോടെയാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. രാത്രി ഏഴിന് തിരികെ എത്തുന്ന തരത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. സീറ്റുകൾക്കായി 9567124271, 9447281459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+