ചൂടിലും രാവിലെ കോടയിറങ്ങുന്ന വട്ടവട തെക്കിന്റെ കാശ്മീരും പൊൻമുടിയും; പാക്കേജ്
തൃശൂരും, പാലക്കാടും കണ്ണൂരുമെല്ലാം ചുട്ടുപൊള്ളുകയാണ്. അപ്പോൾ കേരളത്തിൽ ഈ സമയത്തൊരു യാത്ര പോകാൻ രക്ഷയില്ലല്ലോയെന്നാണോ? നിങ്ങൾക്ക് തെറ്റി. നമ്മുടെ സ്വന്തം മൂന്നാറും വട്ടവടയുമൊക്കെ ഉണ്ടാകുമ്പോൾ ചൂടിൽ കുളിര് തേടി മറ്റെവിടേയും പോകണ്ട. കേരളത്തിന്റെ മറ്റിടങ്ങളിൽ താപനില 35 ഉം 36 ഒക്കെ കടക്കുമ്പോൾ ഇപ്പോഴും മൂന്നാറിൽ താപനില 26 ആണ്. അതിരാവിലേയും സന്ധ്യയ്ക്കും പ്രത്യേകിച്ച് പറയുകയേ വേണ്ട. എന്നാൽ പിന്നെ അധികം ആലോചിച്ച് തലപുണ്ണാക്കേണ്ട, നേരെ വിട്ടോളൂ കൊട്ടരക്കര കെ എസ് ആർ ടി സി യുടെ ബജറ്റ് സെല്ലിലേക്ക്. ഏപ്രിൽ 19 നാണ് മൂന്നാർ-വട്ടവട പാക്കേജ്. യാത്രയെ കുറിച്ച് വിശദമായി നോക്കാം
കൊട്ടാരക്കരയിൽ നിന്നും അതിരാവിലെ 4.30യോടെയാണ് യാത്ര ആരംഭിക്കുന്നത്. തുടർന്ന് ചതുരംഗ പാറ, പൂപ്പാറ, ഗ്യാപ്പ് റോഡ് മലൈ കള്ളൻ കേവ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. വൈകുന്നേരം ബൊട്ടാണിക്കൽ ഗാർഡനും കണ്ട് കഴിഞ്ഞ് അന്നത്തെ യാത്ര അവസാനിപ്പിക്കും. മൂന്നാറിൽ തന്നെയാണ് സ്റ്റേ ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിനമായ 20 നാണ് വട്ടവടയെന്ന മനോഹരമായ അതിർത്തി ഗ്രാമത്തിലേക്കുള്ള യാത്ര. രാവിലെ ഏഴരയോടെയാണ് വട്ടവടയിൽ എത്തുക. തണുപ്പ് കാലത്ത് മാത്രമല്ല എല്ലാ കാലത്തും ഒരുപോലെ സുന്ദരിയാണ് ഈ കൊച്ചുഗ്രാമം. സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വട്ടവട യഥാർത്ഥത്തിൽ ശൈത്യകാല പച്ചക്കറിയുടേയും പഴങ്ങളുടേയും നാടാണ്. ഇവിടുത്തെ കൃഷി സ്ഥലങ്ങൾ തന്െയാണ് വട്ടവടയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതെല്ലാം കണ്ട് കഴിഞ്ഞാൽ യാത്ര തിരിക്കും. ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കണ്ണൻ ദേവൻ ടീ ഫക്ടറി എന്നീ കാഴ്ചകൾ കൂടിയായാൽ മൂന്നാർ യാത്ര അവസാനിക്കും.
സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലായിരിക്കും യാത്ര. യാത്രക്ക് ഒരാൾക്ക് വരുന്ന ചെലവ് 1950 രൂപയാണ്. ഭക്ഷണം, എൻട്രി ഫീ എന്നീ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടി വരും. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 9447281459 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആറ്റിൽ കുളിച്ച് കയറുന്ന ഗജവീരൻ, കോട മാറാത്ത പൊൻമുടി പിന്നെന്ത് വേണം?
ആനയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ? ഗജവീരനെ നേരിട്ട് കണ്ട് ഒപ്പം നിന്നൊരു ഫോട്ടോയും കൂടി എടുക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ കാണില്ല. അപ്പോൾ പിന്നെ ആനയുടെ എടുപ്പും നടപ്പുമൊക്കെ അടുത്ത് കണ്ട് ഒരു ആനക്കുളി കൂടി കണ്ട് മടങ്ങാൻ സാധിച്ചാലോ? എവിടെയെന്നല്ലേ? കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ തന്നെ, ഇതുമത്രമല്ല നെയ്യാർ ഡാമും പൊൻമുടിയുമെല്ലാം കണ്ടുമടങ്ങാം. കൊട്ടരക്കര കെ എസ് ആർ ടി സി തന്നെയാണ് ഈ പാക്കേജും നടത്തുന്നത്. 18 നാണ് ഈ യാത്ര.
18 ന് രാവിലെ 5 മണിയോടെയാണ് കോട്ടൂരിൽ നിന്നും യാത്ര തിരിക്കുന്നത്. ആദ്യം കാപ്പുകടവിലേക്കാണ് യാത്ര. ഇവിടെ ബോട്ടിംഗ് സൗകര്യമുണ്ട്. ഗജവീരൻമാരെ കണ്ട് മതിയായാൽ നേരെ നെയ്യാൻ ഡാമിലേക്ക് തിരിക്കും. സ്പീഡ് ബോട്ടിംഗ്, ഡീർ പാർക്ക്, ക്രൊക്കോഡൈൽ പാർക്ക് എന്നിങ്ങനെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനുള്ള ഇടങ്ങൾ കാണാം. കാഴ്ചകളെല്ലാം കണ്ടുകഴിഞ്ഞാൽ രാത്രി എട്ടരയോടെ കൊട്ടാരക്കരയിൽ മടങ്ങിയെത്തു.ഭക്ഷണം, പ്രവേശന ഫീസ്, ബോട്ടിങ് എന്നിവയുടെ ചിലവുകളെല്ലാം യാത്രക്കാരാണ് വഹിക്കേണ്ടത്. ബുക്ക് ചെയ്യാൻ ഫോൺ 9567124271, 9447281459, 8714172679,9496269719












Click it and Unblock the Notifications