Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞ് പെയ്യുന്ന വട്ടവട, മൂന്നാറിനേക്കാൾ തണുപ്പ്, മനോഹര കാഴ്ചകളുമായി ടോപ്സ്റ്റേഷൻ.. പാക്കേജ്

ഈ ശൈത്യത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലം ഏതെന്ന് ചോദിച്ചാൽ ഉത്തരം മൂന്നാർ എന്നായിരിക്കും. കോടമൂടിയ പ്രകൃതി കാഴ്ചകൾ ഇവിടെയെത്തുന്ന ഏതൊരു സഞ്ചാരിയേയും ആകർഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മൂന്നാറിനോളം ഭംഗിയുള്ള മറ്റൊരു ഇടം കൂടിയുണ്ട് ഇടുക്കിയിൽ. അത് തന്നെ, മൂന്നാറിനോട് ചേർന്ന് കിടക്കുന്ന വട്ടവട. തണിപ്പിലും പ്രകൃതി ഭംഗിയിലും മൂന്നാറിനോട് കട്ടക്ക് നിൽക്കും വട്ടവടയും. ഇപ്പോഴിതാ ഈ ശൈത്യതത്തിൽ വട്ടവടയിലേക്കും ഒരു യാത്ര ഒരുക്കുകയാണ് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. കോട്ടയം സെൽ ആണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം.

മൂന്നാറിൽ നിന്നും ഏകദേശം 45 കിമി ദൂരെ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ചെറുഗ്രാമമാണ് വട്ടവട. മൂന്നാറ് പ്രകൃതി ഭംഗിക്കാണ് പേര് കേട്ടതെങ്കിൽ വട്ടവട ശീതകാല പച്ചക്കറികൾക്കാണ് പ്രസിദ്ധം. തട്ടുതട്ടുകളായി കിടക്കുന്ന കൃഷിപ്പാടങ്ങൾ പല വർണങ്ങളിൽ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ തന്നെ മനംനിറയും. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന നിരവധി ഇടങ്ങൾ വട്ടവടയിലുണ്ട്. യുക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങളും ഇവിടെ കാണാം.

munnarvattavada-

ഗോത്രവർഗ ജനതയുടെ പാരമ്പര്യവും വിശ്വാസങ്ങളും അവരുടെ ജീവിത രീതികളുമെല്ലാം അടുത്ത് അറിയാനും വട്ടവട സഹായിക്കും. തമിഴ്നാടിന്റെ ദൂരക്കാഴ്ചകളും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. അതേസമയം മൂന്നാറിലേത് പോലെ തണുപ്പിനും ഇവിടെ യാതൊരു കുറവുമില്ല കേട്ടോ.

കോട്ടയത്ത് നിന്നും ജനവരു 19 ഞായറാഴ്ചയാണ് യാത്ര പുറപ്പെടുന്നത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്ക് 8089158178.

മറയൂരും കാന്തല്ലൂരും കണ്ടുവരാം

കോട്ടയം കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ മറയൂരേക്കും കാന്തല്ലൂരിലേക്കും പാക്കേജ് ഉണ്ട്. ജനവരി 9 ന് പുലർച്ചെ നാലിന് പുറപ്പെട്ട് അർധരാത്രിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. സെമി സ്ലീപ്പർ ബുഷ് ബാക്ക് സീറ്റുകളുള്ള സൂപ്പർ എക്സ്പ്രസ് ബസിലായിരിക്കും യാത്ര. ജീപ്പ് സഫാരിയും ഭക്ഷണവും ഉൾപ്പെടുന്നതാണ് പാക്കേജ്. ഒരാൾക്ക് യാത്രക്കായി ചിലവ് വരുന്നത് 1580 രൂപയാണ്. യാത്ര ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178 നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+