Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടിനുള്ളിലൂടെ കോടയെ വകഞ്ഞ് മാറ്റിയൊരു ഉഗ്രൻ ട്രെക്കിങ്, മുന്നിലെ വെള്ളച്ചാട്ടം; ഈ യാത്ര പൊളിക്കും

തിരുവനന്തപുരം: തിരക്കുകളൊക്കെ മാറ്റിവെച്ച് ഒരു ദിവസത്തേക്ക് ഒരു കുഞ്ഞ് സാഹസിക ട്രക്കിങ്ങിന് പോകാൻ തയ്യാറാണോ? എങ്കിൽ തിരുവനന്തപുരത്തെ വാഴ്വന്തോളിലേക്ക് പോകാം. നഗരത്തിൽ നിന്നും ഏറെ മാറി പേപ്പാറ വന്യജീവി സങ്കേതത്തിലൂടെ കാട് കയറി ചെന്നാൽ രസകരമായൊരു അനുഭവമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം നിങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്. എങ്ങനെ പോകുമെന്ന് ചോദിച്ചാൽ ഇപ്പോൾ തന്നെ വെഞ്ഞാറമൂട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ച് ബുക്ക് ചെയ്തോളൂ. ഫെബ്രുവരി 10 നാണ് വാഴ്വന്തോളിലേക്ക് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം.

തിരുവനന്തപുരത്ത് നിന്നും ഏകദിന യാത്രകൾക്ക് പറ്റിയ ഇടമാണ് വാഴ്വന്തോൾ. സാഹസിക സഞ്ചാരികൾക്കും ട്രെക്കിങ് ഇഷ്ടമുള്ളവർക്കുമെല്ലാം പ്രകൃതിയോട് ചേർന്ന് ഒരു ദിവസം ചെലവഴിക്കാൻ സാധിക്കുന്ന യാത്രകൂടിയാണ് ഇത്. നഗരത്തിൽ നിന്നും 45 കിമി അകലെയാണ് വാഴ്വന്തോൾ സ്ഥിതി ചെയ്യുന്നത്. ചാത്തൻകോട് നിന്നാണ് വാഴ്വന്തോളിലേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. കാടിനുള്ളിലൂടെ രണ്ട് കിമി ദൂരം താണ്ടണം. കേൾക്കുമ്പോൾ എളുപ്പം എന്ന് തോന്നുമെങ്കിലും ഒന്നര-രണ്ട് മണിക്കൂറെടുക്കും ഇവിടേക്ക് നടന്നെത്താൻ. ഈ നടത്തിൽ കാട് മാത്രമല്ല, പാറക്കെട്ടും ചെറിയ വെള്ളച്ചാട്ടങ്ങളുമെല്ലാം കാണാൻ സാധിക്കും.

vazhvanthpl2

ചെമ്മുഞ്ചി മുട്ട എന്ന സ്ഥലത്തു നിന്നും തുടങ്ങി പേപ്പാറ അണക്കെട്ടിൽ പതിക്കുന്ന ‌തോടയാറിന്റെ തീരത്ത് കൂടിയാണ് നടത്തം. വാഴ്വന്തോൾ ട്രെക്കിങ്ങിന്റെ ഏറ്റവും രസകരമായ ഭാഗവും ഇത് തന്നെ. ഈ നടത്തം നേരെ ചെല്ലുന്നത് വെള്ളച്ചാട്ടത്തിന് അടുത്തേക്കാണ്. ഇവിടെ രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഉള്ളത്. ആദ്യ വെള്ളച്ചാട്ടത്തിൽ നിന്നും ഒരു അര കിലോമീറ്റർ മുന്നോട്ട് നടക്കണം, എന്നാൽ വാഴ്വന്തോളിനെ പൂർണമായി സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. 85 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.

വാഴ്വന്തോൾ മാത്രമല്ല കേട്ടോ പാക്കേജിൽ ഉള്ളത്. പൊൻമുടിയും യാത്രയിൽ ആസ്വദിക്കാനാകും.സമുദ്രനിരപ്പില്‍നിന്ന് 610 മീറ്റര്‍ ഉയരത്തിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്. കാട്ടരുവികളും മലമടക്കുകളും കടന്ന് 22 ഹെയർപിന്നുകൾ സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്. വൈകിട്ടാവുമ്പോഴേക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട് കേട്ടോ.

ബുക്കിങ്ങിനും യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും: 9746865116, 9447005995, 9447501392, 9605732125, 9447324718 നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+