Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയറ്റ്നാമിലേക്ക് പോകാം; പകുതി നിരക്കിൽ വിമാനടിക്കറ്റ്..വമ്പൻ ഓഫറുമായി വിയറ്റ് ജെറ്റ്

വിയറ്റ്നാമിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? എന്നാൽ ഇപ്പോൾ തന്നെ ആയിക്കോട്ടെ. ഇന്ത്യന്‍ യാത്രികര്‍ക്ക് വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിയറ്റ്നാമിന്റെ സ്വന്തം എയർലൈനായ വിയറ്റ്ജെറ്റ്. ബിസിനസ്, സ്‌കൈബോസ്, ഡീലക്‌സ്, ഇക്കോണമി ക്ലാസുകളിൽ 50 ശതമാനം ആണ് കിഴിവ്. മെയ് 27 വരെയുള്ള കാലയളവിൽ സപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിലേക്ക് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫറുകൾ ലഭിക്കുക.വിയറ്റ്‌ജെറ്റ് ഡോട്ട് കോം എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വിയറ്റ്‌ജെറ്റ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഹോ ചി മിൻ സിറ്റി- മുംബൈ, ന്യൂഡൽഹി,കൊച്ചി , അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി, അഹമ്മദാബാദ്, എന്നീ റൂട്ടുകളിലാണ് ഓഫർ ലഭ്യമായിട്ടുള്ളത്. യാത്രക്കാർക്ക് 25 വരെ അന്താരാഷ്‌ട്ര ആഡംബര ബ്രാൻഡുകളിൽ നിന്നുള്ള ഓൺലൈൻ ഡ്യൂട്ടി ഫ്രീ സാധനങ്ങൾക്ക് 50 ശതമാനം കിഴിവും ആസ്വദിക്കാനാകും. മാത്രമല്ല വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക നറുക്കെടുപ്പുകളും നടത്തുന്നുണ്ട്.

viet

600 കോടി വിയറ്റ്നാമീസ് ഡോം അതായത് ഇന്ത്യ തുക മൊത്തം 1,96,90,174 രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഭാഗ്യശാലികൾക്ക് 12 ഫ്ലൈറ്റ് ടിക്കറ്റുകൾ വരെ സൗജന്യമായി നേടാം.സ്കൈ ഗോൾഡ് പ്ലസ് അംഗത്വ പാസുകൾ, ഓരോന്നിനും വിലയുള്ള ടിക്കറ്റ് വൗച്ചറുകൾ, പ്രിയപ്പെട്ട ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സമ്മാനങ്ങൾ എന്നിവ നേടാനുള്ള അവസരവുമുണ്ട്.

ലക്കി ഡ്രോ ഗെയിമുകളിൽ ദിവസേനയുള്ള ലക്കി സ്പിന്നും പ്രതിമാസ ലോട്ടറിയും നേടാം.മെയ് 5 മുതൽ ഓഗസ്റ്റ് 7 വരെ ടിക്കറ്റുകൾ വാങ്ങുമ്പോഴാണ് ഇത് ലഭിക്കുക. game.skyjoy.vietjetair.com എന്ന വെബ് സൈറ്റ് വഴിയാണ് ഭാഗ്യമത്സരങ്ങളിൽ പങ്കെടുക്കാനാകുക.

കൊച്ചിയിൽ നിന്ന് നേരിട്ട് വിയറ്റ് ജെറ്റിൽ പറക്കാം

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകൾ വിയറ്റ്ജെറ്റ് നടത്തുന്നുണ്ട്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയില്‍ നിന്ന് രാത്രി 11.50-ന് പുറപ്പെട്ടാൽ ഹോ ചിമിൻ സിറ്റിയിൽ 6.40 ഓടെ എത്തിച്ചേരാം. അവിടെ നിന്ന് കൊച്ചിയിലേക്ക് പ്രാദേശികസമയം വൈകിട്ട് 7.20-ന് പുറപ്പെട്ട് രാവിലെ 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും.

എന്തുകൊണ്ട് വിയറ്റ്നാം

വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഹാനോയ്. ഹോ ചി മിൻ സിറ്റി, ഹാ ലോങ് ബേ, ഹോയ് ആൻ, ഡാ നാങ് എന്നിവയാണ് വിയറ്റ്നാമിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+