Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടിലൻ കോംപിനേഷൻ : കാശ്മീരും വിസ്റ്റാഡോം ട്രെയിനും, ഒരാൾക്ക് 930 രൂപ

ഭൂമിയിലെ പറുദീസ എന്നാണ് കാശ്മീർ താഴ്‌വരകളെ സഞ്ചാരികൾ വിശേഷിപ്പിക്കാറുള്ളത്. വർഷംതോറും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നു എന്നത് ഈ വിശേഷണത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. അരുവികൾ, തടാകങ്ങൾ, ഉദ്യാനങ്ങൾ എന്നിവ നിറഞ്ഞ കാശ്മീർ താഴവരകളുടെ സൗന്ദര്യം പൂർണതോതിൽ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. പുതുതായി അനുവദിച്ച ഓൾ-വെതർ ഗ്ലാസ് സീലിങ് എസി ട്രെയിൻ, വിസ്റ്റാഡോം കോച്ച് നിങ്ങളൂടെ കാശ്മീർ യാത്ര അവിസ്മരണീയമായമാക്കും.

vistadome1

എന്താണ് വിസ്റ്റാഡോം കോച്ച് ?

അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ് വിസ്റ്റാഡോം കോച്ച്. ജനാലകളും മേൽക്കൂരകളും ചില്ലുകൊണ്ടാണ് ഇതിൽ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 360 ഡിഗ്രി കറങ്ങുന്ന സീറ്റുകളാണ് ഇവയിലുണ്ടാവുക. കൂടാതെ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, ലഗേജ് റാക്കുകൾ, എൽഇഡി, ജിപിഎസ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുമുണ്ട്. ഈ സൗകര്യങ്ങൾ നിങ്ങളുടെ യാത്രകൾ കൂടുതൽ ആനന്ദകരമാക്കും. ആഴ്ചയിൽ ആറ് ദിവസമാണ് വിസ്റ്റാഡോം കോച്ച് സർവീസ് നടത്തുക. വർഷം മുഴുവനും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരാൾക്ക് 930 രൂപയായിരിക്കും നിരക്ക്.

കാശ്മീരിൽ വിസ്റ്റാഡോം കോച്ച്

മഞ്ഞു മൂടിയ ഹിമാലയത്തിൻറെയും കാശ്മീർ താഴ്വരകളുടെയും ഭം​ഗി അണുവിട തെറ്റാതെ വിസ്റ്റാഡോം കോച്ച് ട്രെയിൻ യാത്രയിൽ ആസ്വദിക്കാം. കാശ്മീർ താഴ്‌വരയുടെ വിശാലദൃശ്യം സഞ്ചാരികളിലേക്കെത്തിക്കാൻ ഇത്തരം ട്രെയിനുകൾ സഹായിക്കും. വലിയ ഗ്ലാസ് ജനാലകളിലൂടെ ബുഡ്ഗാം, ഖാസിഗുണ്ട്, ബനിഹാൽ മുതലായ സ്ഥലങ്ങളുടെ സൗന്ദര്യം പൂർണമായും സഞ്ചാരികളിലേക്കെത്തും. ദക്ഷിണ കശ്മീരിലെ ബനിഹാൽ മുതൽ മധ്യ കശ്മീരിലെ ബുദ്ഗാം വരെ 90 കിലോമീറ്ററാണ് വിസ്റ്റാഡോം കോച്ച് സർവ്വീസ് നടത്തുക.

കാശ്മീർ താഴ്‌വരയിൽ നടന്ന ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് ശേഷം ഇവിടേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 350 ശതമാനം വർധനയുണ്ടായെന്ന് കേന്ദ്രസർക്കാർ പറയുന്നു. കഴിഞ്ഞ വർഷം 18.8 ദശലക്ഷം വിനോദസഞ്ചാരികളാണെത്തിയിരുന്നതെങ്കിൽ ഈ വർഷം സെപ്റ്റംബർ 30 വരെ 17 ദശലക്ഷം പേർ എത്തിയെന്നാണ് കണക്ക്.

വിസ്റ്റാഡോം കോച്ച് ട്രെയിൻ 19 ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്തു. പർവ്വതനിരകൾ, നെൽവയലുകൾ, കുങ്കുമപ്പാടങ്ങൾ, ആപ്പിൾതോട്ടങ്ങൾ ഇവയാൽ നിറഞ്ഞ കാശ്മീരിനെ സ്വിറ്റ്സർലൻഡിനോടാണ് സഞ്ചാരികൾ ഉപമിക്കാറുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+