പ്രകൃതി ദൃശ്യങ്ങളുടെ പനോരമിക് കാഴ്ച്ച സമ്മാനിക്കുന്ന ഇന്ത്യയിലെ വിസ്റ്റാഡോം ട്രെയിനുകള്‍; റൂട്ടുകള്‍ ഇങ്ങനെ

മുഷിഞ്ഞ ട്രെയിന്‍ യാത്രകള്‍ സമ്മാനിക്കുന്ന ഓര്‍മകളില്‍ നിന്ന് രക്ഷപെടാനൊരു സുന്ദരന്‍ ട്രെയിന്‍ യാത്ര. അതും വെള്ളച്ചാട്ടങ്ങളും മഞ്ഞില്‍ പൊതിഞ്ഞ പര്‍വതങ്ങളും മുതല്‍ അരുവികളും പൈന്‍ വനങ്ങളും വരെ കണ്ട് മനസു തണുപ്പിക്കുന്ന യാത്ര. ഈ മനോഹര യാത്ര സമ്മാനിക്കുന്നത് ഇന്ത്യന്‍ റെയിവേയുടെ വിസ്റ്റാഡോം ട്രെയിനുകളാണ്. പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രെയിനിന്റെ അകത്തളങ്ങള്‍. പനോരമിക് കാഴ്ച്ച സമ്മാനിക്കുന്ന ഗ്ലാസ് ജനാലകളും മേല്‍ക്കൂരയും ഇന്ത്യയുടെ അതിമനോഹരമായ പ്രകൃതിയെ യാത്രക്കാരന് നേരിട്ട് അനുഭവിപ്പിക്കുന്നു.

വിസ്റ്റാഡോം ട്രെയിനുകളില്‍ സഞ്ചരിക്കുമ്പോള്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ കാഴ്ചകള്‍ തടസമില്ലാതെ കാണാന്‍ കഴിയും. കാശ്മീര്‍ മുതല്‍ കര്‍ണാടകയില്‍ വരെ വിസ്റ്റാഡോം ട്രെയിനുകള്‍ ഓടുന്നുണ്ട്. ഇതാ ഈ ട്രെയിനുകള്‍ ഓടുന്ന ഇന്ത്യയിലെ മനേഹാരമായ റൂട്ടുകള്‍ വായിക്കാം.

train

ജമ്മു കാശ്മീര്‍ വിസ്റ്റാഡോം സ്‌പെഷല്‍ കോച്ച്

ജമ്മു കാശ്മീര്‍ വിസ്റ്റാഡോം സ്‌പെഷല്‍ കോച്ച് കാശ്മീരിലെ ബുഡ്ഗാമില്‍ നിന്ന് കാശ്മീരിലെ തന്നെ ബനിഹാലിലേക്ക് സര്‍വീസ് നടത്തുന്നു. 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ കാശ്മീര്‍ താഴ്വരയുടെ പ്രകൃതി ഭംഗി അനുഭവിക്കാന്‍ കഴിയും. ട്രെയിന്‍ രാവിലെ 8:20 ന് ശ്രീനഗര്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് ബനിഹാലില്‍ എത്തിച്ചേരുന്നു. ശ്രീനഗര്‍, അവന്തിപുര, അനന്ത്‌നാഗ്, ഖാസിഗുണ്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. എല്ലാ കാലാവസ്ഥയിലും ഓടിക്കാന്‍ കഴിയുന്ന ഗ്ലാസ്-സീലിങ് എസി ട്രെയിനാണിത്. സ്ഫടികം പോലെ തെളിഞ്ഞ ഗ്ലാസ് ജനാലകളിലൂടെ പര്‍വതനിരകളുടെയും, പച്ചപ്പ് നിറഞ്ഞ താഴ്വരകളുടെയും, അരുവികളുടെയും തടസമില്ലാത്ത കാഴ്ചകള്‍ കാണാം.

ന്യൂ ജല്‍പായ്ഗുരി എക്‌സ്പ്രസ്

പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് അലിപുര്‍ദുവാര്‍ ജംഗ്ഷനിലേക്കുള്ള 169 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ്. ഈ ട്രെയിനിന് ഏഴ് സ്‌റ്റോപ്പുകള്‍ ഉണ്ട്. ട്രെയിന്‍ രാവിലെ 7:20 ന് ന്യൂ ജല്‍പായ്ഗുരിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അലിപുര്‍ദുവാര്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്നു.

പശ്ചിമ ബംഗാളിലൂടെയുള്ള ഈ യാത്രയില്‍ ഭൂട്ടാന്റെ കവാടം കാണാം. ഇടതൂര്‍ന്ന വനങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഹിമാലയത്തിന്റെ താഴ്വരകള്‍ എന്നിവ കടന്നുപോകുന്ന ട്രെയിന്‍ യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം.

ന്യൂ ഹാഫ്ലോങ് സ്പെഷല്‍ ടൂറിസ്റ്റ് ട്രെയിന്‍

ഈ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് പുറപ്പെട്ട് ന്യൂ ഹാഫ്ലോങ്ങിലേക്ക് സര്‍വീസ് നടത്തുന്നു. 269 കിലോമീറ്ററാണ് ദൈര്‍ഘ്യം. ഗുവാഹത്തിയില്‍ നിന്ന് രാവിലെ 6:35 ന് പുറപ്പെട്ട് 11:55 ന് ന്യൂ ഹാഫ്ലോങ്ങില്‍ എത്തിച്ചേരുന്നു. അസം താഴ്വരകളുടെയും മലനിരകളുടെയും നദികളുടെയും മോഹിപ്പിക്കുന്ന കാഴ്ചകള്‍ ഈ യാത്രയില്‍ കാണാന്‍ കഴിയും.

കല്‍ക്ക - ഷിംല എന്‍ജി എക്‌സ്പ്രസ്

ഹിമാചല്‍ പ്രദേശിലെ കല്‍ക്കയില്‍ നിന്ന് ഷിംലയിലേക്ക് 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിസ്റ്റാഡോം ട്രെയിന്‍. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള കല്‍ക്ക-ഷിംല പാതയിലൂടെയാണ് ഈ ട്രെയിന്‍ കടന്നുപോകുന്നത്. പൈന്‍ വനങ്ങള്‍, താഴ്വരകള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദൃശ്യങ്ങള്‍ കാണാം. 103 തുരങ്കങ്ങള്‍, 800 പാലങ്ങള്‍, 919 വളവുകള്‍, 18 സ്റ്റേഷനുകള്‍ എന്നിവ ഈ റൂട്ടില്‍ ഉള്‍പ്പെടുന്നു. രാവിലെ 6:20 ന് കല്‍ക്കയില്‍ നിന്ന് പുറപ്പെട്ട് 11:50 ന് ഷിംലയില്‍ എത്തിച്ചേരും.

ഡെക്കാന്‍ എക്‌സ്പ്രസ്

മുംബൈ - പൂനെ ഡെക്കാന്‍ എക്‌സ്പ്രസ് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് 11.05 ന് പൂനെയില്‍ എത്തിച്ചേരുന്നു. മതേരന്‍ ഹില്‍ സ്‌റ്റേഷന്‍, സോംഗീര്‍ കോട്ട, ഉല്‍ഹാസ് നദി, ഖണ്ടാല, ലോണാവാല എന്നിവിടങ്ങളിലെ മലനിരകളും വെള്ളച്ചാട്ടങ്ങളും ഈ യാത്രയില്‍ കാണാം. താനെ, കല്യാണ്‍, നേരല്‍, ലോണാവാല, തലേഗാവ്, ഖഡ്കി, ശിവാജി നഗര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

യശ്വന്ത്പൂര്‍-കാര്‍വാര്‍ എക്‌സ്പ്രസ്

ബെംഗളൂരുവില്‍ നിന്ന് കര്‍ണാടകയിലെ കാര്‍വാറിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് യാത്ര ആരംഭിച്ച് രാത്രി 11 മണിക്ക് കാര്‍വാറില്‍ എത്തിച്ചേരുന്നു. പശ്ചിമഘട്ടത്തിലെ ബ്രഹ്‌മഗിരി കുന്നുകളുടെ പച്ചപ്പ് ആസ്വദിച്ച് യാത്ര ചെയ്യാം. തുംകൂര്‍, തിപ്തൂര്‍, ഹാസന്‍, സകലേശ്പൂര്‍, സുബ്രഹ്‌മണ്യ റോ, കബകപുത്തൂര്‍, ബന്തവാല, മംഗലാപുരം ജംഗ്ഷന്‍, സൂറത്ത്ക്കല്‍, ഉഡുപ്പി, കുന്ദപുര, ബൈന്ദൂര്‍, ഭട്കല്‍, ഹൊന്നവാര്‍, കുംത എന്നീ 16 സ്റ്റേഷനുകളില്‍ നിര്‍ത്തുന്നു.

കിരണ്ടുള്‍ എക്‌സ്പ്രസ് ട്രെയിന്‍

വിശാഖപട്ടണം - കിരണ്ടുല്‍ എക്‌സ്പ്രസ് വിസ്റ്റാഡോം സര്‍വീസിന്റെ ദൈര്‍ഘ്യം 471 കിലോമീറ്ററാണ്. കൊത്തവലസ ജങ്ഷന്‍, ആരുകു, കോരാപുട്ട് ജംഗ്ഷന്‍, ജയ്പൂര്‍, ജഗ്ദല്‍പൂര്‍, ദന്തേവര, ബച്ചേലി, കിരണ്ടുല്‍ എന്നിവയാണ് സ്റ്റോപ്പുകള്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജംഗ്ഷനില്‍ നിന്ന് രാത്രി 9.20 ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് ഛത്തീസ്ഗഡിലെ കിരണ്ടുലില്‍ എത്തിച്ചേരുന്നു. ആരുകു താഴ്വരയുടെ കാഴ്ചകളും കാപ്പിത്തോട്ടങ്ങളും കണ്ട് യാത്ര ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+