Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീര്‍ഘദൂര ട്രെയിന്‍ യാത്രയില്‍ സീറ്റിലിരുന്ന് ഫ്രീയായി സിനിമ കാണാം; ചെയ്യേണ്ടത് ഇത്ര മാത്രം

ട്രെയിന്‍ യാത്രകള്‍ പലപ്പോഴും വിരസമായ അനുഭവങ്ങളാണ് യാത്രക്കാരന് മുന്‍പൊക്കെ സമ്മാനിച്ചിരുന്നത്. വിദൂരതയിലേക്ക് കണ്ണുംനട്ട് മണിക്കൂറുകളോളം ഇരിക്കേണ്ട അവസ്ഥ. എന്നാല്‍ കാലം മാറി മൊബൈല്‍ ഫോണും ഡേറ്റയുമൊക്കെ വ്യാപകമായതോടെ ഈ വിരസതയ്ക്ക് അല്‍പം ആശ്വാസമായി. ഇപ്പോഴിതാ കാലഘട്ടത്തിനൊപ്പം അപ്‌ഡേറ്റ് ആകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ റെയിവേ യാത്രക്കാര്‍ക്ക് നല്‍കുന്നത് ഉഗ്രനൊരു ഓഫറാണ്.

ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ യാത്രക്കാര്‍ക്ക് സീറ്റിലിരുന്ന് സിനിമകളും ലൈവ് ടെലിവിഷന്‍ ഷോകളും സൗജന്യമായി കാണാന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍വണ്‍ എന്ന മൊബൈല്‍ ആപ്പാണ് യാത്രക്കാര്‍ക്ക് സൗജന്യ ഒടിടി സ്ട്രീമിങ് അവതരിപ്പിച്ചത്. ദീര്‍ഘദൂര ട്രെയിന്‍ യാത്ര വിനോദത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ലക്ഷ്യം.

train

സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത റെയില്‍വണ്‍ പ്ലാറ്റ്ഫോമിലാണ് ഇപ്പോള്‍ ഈ സൗകര്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, തത്സമയ ട്രെയിന്‍ ട്രാക്കിങ്, പരാതി പരിഹാരം, ഭക്ഷണ ഓര്‍ഡറുകള്‍, തുടങ്ങി നിരവധി സേവനങ്ങള്‍ ഈ ആപ്പിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രസാര്‍ ഭാരതിയുടെ 'വേവ്‌സ്' എന്ന ഒടിടി പ്ലാറ്റ്‌ഫോമായ റെയില്‍വണ്ണില്‍ കൂട്ടിച്ചേര്‍ത്തത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, മറാഠി, ആസാമീസ് തുടങ്ങി 12 ഭാഷകളില്‍ ഈ ഒടിടി പ്ലാറ്റ്‌ഫോം ലഭ്യമാണ്. ലൈവ് ടെലിവിഷന്‍ പരിപാടികള്‍, ദൂരദര്‍ശന്‍ ക്ലാസിക്കുകള്‍, സിനിമകള്‍, വെബ് സീരീസ്, ഡോക്യുമെന്ററികള്‍, ഓഡിയോ ഷോകള്‍, ഇന്ററാക്ടീവ് ഗെയിമുകള്‍, ഇ-കൊമേഴ്സ് ഓപ്ഷനുകള്‍ എന്നിവയൊക്കെ വേവ്‌സ് ഒടിടിയില്‍ കാണാം.

പണ്ടത്തെ ശക്തിമാന്‍ ഉള്‍പ്പെടെയുള്ള സീരിയലുകള്‍ ഇതില്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് റെയില്‍വണ്‍ ആപ്പില്‍ നിന്ന് നേരിട്ട് ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. ട്രെയിന്‍ യാത്രയില്‍ ഈ സേവനം സൗജന്യമാണ്. യാത്രക്കാരുടെ വിനോദത്തിന് അപ്പുറം പരസ്യത്തിലൂടെ ഭാവിയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ധനസമ്പാദനത്തിനുള്ള വാതിലുകളും ഇത്തരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുറന്നു നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+