ശെന്തുരുണി കാട് കയറാം, മതിയായില്ലെങ്കിൽ വയനാട്ടിലൂടെ ജംഗിൾ സഫാരിയും; ഇതാ ഗംഭീര പാക്കേജ്
കാടുകളിലൂടെയുള്ള യാത്ര, അതെപ്പോഴും മറക്കാനാവാത്തൊരു അനുഭവമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രകൃതി ഭംഗി ആസ്വദിച്ച്, കാടിന്റെ ശബ്ദവും മണവും അറിഞ്ഞ് വന്യമൃഗങ്ങളെ കണ്ട്, ആഹ പറയുമ്പോൾ തന്നെയൊരു സന്തോഷം തോന്നുന്നില്ലേ? എന്നാൽ ഈ അവധിക്കാലത്ത് കാടുകണ്ട് ഒരു യാത്രയായാലോ? കെ എസ് ആർ ടി സിയുടെ കൊല്ലം ബജറ്റ് സെല്ലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ശെന്തുരുണിയും വയനാട്ടിലൂടെയൊരു ജംഗിൾ സഫാരിയുമൊക്കെയാണ് പാക്കേജിലെ ഹൈലൈറ്റ്. കൂടാതെ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളിലേക്ക് കൂടി ഏപ്രിലിൽ പാക്കേജുകൾ ഉണ്ട്. അറിയാം
വയനാട് യാത്ര
കെ എസ് ആർ ടി സി ബസിൽ മുത്തങ്ങ വനത്തിനുള്ളിലൂടെയുള്ള ജംഗിൾ സഫാരി തന്നെയാണ് വയനാട് യാത്രയിലെ പ്രധാന ആകർഷണം. ഊര് പൈതൃകഗ്രാമം പഴശ്ശിസ്മാരകം, കാരാപ്പുഴ ഡാം, എടയ്ക്കൽ ഗുഹ, ബാണാസുര ഡാം തുടങ്ങിയ സ്ഥലങ്ങളും ഇക്കൂട്ടത്തിൽ കാണാൻ സാധിക്കും.രണ്ട് ദിവസത്തേക്കുള്ളതാണ് പാക്കേജ്. ഏപ്രിൽ 18 ന് പുറപ്പെട്ട് 21 ന് മടങ്ങിയെത്തുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. പ്രവേശന ഫീസ്, താമസം, സഫാരി എന്നിവയടക്കം ഒരാൾക്ക് 4100 രൂപയാണ് ചെലവ് വരുന്നത്.

പത്മനാഭപുരവും കന്യാകുമാരിയും
പത്മനാഭപുരം കൊട്ടാരവും കന്യാകുമാരിയും കാണാൻ സാധിക്കുന്ന തരത്തിലാണ് പാക്കേജ്. ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് യാത്ര പുറപ്പെടും.
780 രൂപയാണ് നിരക്ക്.
ഇടുക്കി യാത്ര
ഇടുക്കി ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാൻ പറ്റുന്ന സ്ഥലം അല്ലല്ലോ. എന്നിരുന്നാലും ജില്ലയിലെ മനോഹരമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ പാക്കേജ്. അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് എന്നിവയാണ് കാണാൻ സാധിക്കുക.
1070 രൂപയാണ് നിരക്ക്.
ശെന്തുരുണിയിലേക്ക്
കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്രയും സഞ്ചാരികൾക്ക് ആസ്വദിക്കാം. കേരളത്തിൽ ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരേയൊരു വന്യജീവി സങ്കേതമാണ് ഇവിടം. ചെങ്കുറിഞ്ഞി മരത്തിൽ നിന്നാണ് ഈ പേര് വന്നത്. കൂടാതെ റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര ഉണ്ട്. ഏപ്രില്‍ 20നാണ് യാത്ര. 770 രൂപയാണ് നിരക്ക്.
പാണിയേലിപ്പോര് കാണാം, പൊൻമുടിയും
എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്കും ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 നാണ് യാത്ര. അന്നേ ദിവസം പൊൻമുടിയിലേക്ക്ുംപാക്കേജുണ്ട്. 770 രൂപയാണ് ചെലവ് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ - 9747969768, 8921950903












Click it and Unblock the Notifications