Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടിലൂടെ സഫാരി,വിരുന്നെത്തുന്ന ആനയും മാന്‍കൂട്ടവും..ഭാഗ്യമുണ്ടെങ്കിൽ കടുവയും! കെഎസ്ആർടിസിയിൽ പോകാം

കാട് സന്ദർശിക്കാൻ ഒരു അവസരം കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെയ്ക്കോ? അങ്ങനെ ചിന്തിക്കുന്നവരാണെങ്കിൽ ഒന്നും ആലോചിക്കേണ്ട, വേഗം തന്നെ മലപ്പുറം കെ എസ് ആർ ടി സിയുടെ വയനാട് ജംഗിൾ സഫാരി പാക്കേജ് ബുക്ക് ചെയ്യാം. പാക്കേജിനെ കുറിച്ച് വിശദമായി നോക്കാം

രാവിലെ എട്ട് മണിയോടെയാണ് മലപ്പുറത്ത് നിന്ന് യാത്ര പുറപ്പെടുന്നത്. പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തിച്ചേരുന്ന വിധത്തിലാണ് ജംഗിൾ സഫാരി സജ്ജീകരിച്ചിരിക്കുന്നത്. കാടിന്റെ സൗന്ദര്യം നേരിട്ട് ആസ്വദിക്കുന്നതിനൊപ്പം
വന്യമൃഗങ്ങളേയും പ്രതീക്ഷിക്കാം. ആനയും മാൻകൂട്ടങ്ങളുമൊക്കെ ഇവിടുത്തെ പതിവ് കാഴ്ചകളാണ്. ഭാഗ്യമുണ്ടെങ്കിൽ കടുവ, പുലി, കരടി, കാട്ട് പോത്ത് തുടങ്ങിയ മൃഗങ്ങളെയും കാണാൻ സാധിക്കും. ഒരു ദിവസത്തെ ഈ പാക്കേജിന് 900 രൂപയാണ് ചെലവ് വരുന്നത്. ഇത് ബസ് ചാർജ് മാത്രമാണ്.

anaman

മെയ് 1 ന് മലപ്പുറത്ത് നിന്നുള്ള മറ്റൊരു യാത്ര കേരളത്തിന്റെ നയാഗ്ര എന്നറിയിപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കാണ്. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ള 80 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്. തൃശൂരിൽ നിന്നും ഏകദേശം 63 കിമി സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. അതിരപ്പിള്ളി സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം ഏതെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ല അത് മൺസൂൺ തന്നെയാണ്, അതായത് ജൂൺ മുതൽ സപ്റ്റംബർ വരെയുള്ള സമയം. ഈ സമയത്ത് പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി കാണാൻ സഞ്ചാരികൾ ഒഴുകും. എന്നാൽ മഴയൊന്ന് കനത്താൽ അതിരപ്പിള്ളി കലിതുള്ളി ഒഴുകും. ഈ സമയത്ത് ഇവിടേക്കുള്ള സന്ദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.

ഷോളയാർ റേഞ്ചിൽ തന്നെ വരുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് വാഴച്ചാൽ. അതിരപ്പിള്ളിയിൽ നിന്നും അഞ്ച് കിമി അകലയാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിരപ്പിള്ളി പോലെ അത്ര ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്നതല്ല വാഴച്ചാൽ വെള്ളച്ചാട്ടം. പരന്നൊഴുകുന്നതാണ് ഇത്. മിനുസമുള്ള പാറക്കൂട്ടങ്ങളിൽ തട്ടി ശാന്തമായി ഒഴുകും. സിനിമകളിൽ കണ്ട് പരിചയമുള്ള വെള്ളച്ചാട്ടങ്ങളെ തോന്നിപ്പിക്കുന്ന തരത്തിലാണ് വാഴച്ചാലിന്റെ കിടപ്പും ഒഴുക്കും. നിബിഡവനങ്ങൾക്ക് നടുവിലൂടെ സഞ്ചരിച്ചാണ് ഇവിടേക്ക് എത്തേണ്ടത്.

വാഴച്ചാൽ കണ്ട് ഈ പാക്കേജ് അവസാനിക്കുന്നില്ല. ഇവിടെ നിന്ന് ഇതേ നിബിഡ വനത്തിനുള്ളിലൂടെ മലക്കപ്പാറയും കൂടി സന്ദർശിച്ചായിരിക്കും മടക്കം. തമിഴ്നാട്-കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് മലക്കപ്പാറ. ഇവിടേക്കുള്ള യാത്രാ വഴിയാണ് പ്രധാന ഹൈലൈറ്റ്. തേയിലത്തോട്ടങ്ങളും ഇടക്കിടെ വന്ന് എത്തിനോക്കുന്ന വന്യമൃഗങ്ങളുമെല്ലാം മലക്കപ്പാറയിലെ സ്ഥിരം കാഴ്ചയാണ്.

അതിരാവിലെ 4 മണിയോടെയാണ് അതിരിപ്പിള്ളി യാത്ര ഡിപ്പോയിൽ നിന്നും പുറപ്പെടുന്നത്. ഓർഡിനറി ബസിലുള്ള ഈ യാത്രക്ക് 920 രൂപയാണ് ചെലവ് വരുന്നത്.

നെഫർറ്റിറ്റി ക്രൂസ് യാത്രയും

കുറഞ്ഞ ചിലവിൽ ഒരു ക്രൂസ് യാത്ര ആഗ്രഹിക്കുന്നവർക്ക് പോകാനുള്ള മികച്ച പാക്കേജാണിത്. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നെഫർറ്റിറ്റി എന്ന ആഡംബര കപ്പിലിലാണ് യാത്ര. 5 മണിക്കൂർ അറബികടലിൽ ഏകദേശം 12 നോട്ടിക്കൽ മൈൽ ആണ് യാത്ര ചെയ്യുക. കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ ഏറ്റവും ഡിമാന്റുള്ള പാക്കേജുകളിൽ ഒന്ന് കൂടിയാണിത്. കൊച്ചി ബോൾഗാട്ടി യിൽ നിന്നും ആരംഭിച്ചു തിരികെ ബോൾഗാട്ടിയിൽ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ലൈവ് മ്യൂസിക്, അപ്പർഡെക് ഡിജെ, വയറ് നിറയെ ഭക്ഷണം എന്നിവയും ആസ്വദിക്കാം.മെയ് 3 ന് പോകുന്ന ഈ യാത്രക്ക് 3820 രൂപയാണ് ചെലവ് വരുന്നത്.

സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9400128856 , 8547109115 , 9447386308 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+