ചുട്ടുപൊള്ളുന്ന ചൂടിലും ചിൽ വൈബ് പിടിക്കാം; കുറഞ്ഞ ചെലവിൽ പാക്കേജുമായി കെഎസ്ആർടിസി
ഏറ്റവും കുറഞ്ഞ ചെലവിലൊരു യാത്ര അതായിരിക്കും യാത്രപ്രേമികളുടെ ആദ്യ ലക്ഷ്യം. ചെലവ് കുറച്ച് യാത്ര ചെയ്യാനാണെങ്കിൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ഫ്രണ്ട്ലി യാത്രകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അതാകുമ്പോൾ ചെലവ് മാത്രമല്ല, ഓരോ സ്ഥലവും വേണ്ടുവോളം സമയം എടുത്ത് കണ്ട് തീർക്കുകയും ചെയ്യാം, അത്തരത്തിൽ കൃത്യമായ സമയക്രമവും യാത്രയിൽ പുലർത്തും.
ഇന്ന് പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്ന മാർച്ചിലെ പാക്കേജുകളെ കുറിച്ചാണ് പറയുന്നത്. ഈ മാസം അവസാനം വരെ വ്യത്യസ്തമാർന്ന നിരവധി പാക്കേജുകളാണ് സെൽ തയ്യാറാക്കിയിട്ടുണ്ട്.

മാർച്ച് 1-2
കൊല്ലൂർ - മൂകാംബിക - കുടജാദ്രി -മുരഡേശ്വരം - ഉഡുപ്പി തീർത്ഥാടന യാത്ര..
രാവിലെ നാല് മണിയോട പുറപ്പെട്ട് പിറ്റേന്ന് രാത്രി 10 ന് തിരിച്ചെത്തുന്ന തരത്തിലാണ് യാത്രയുടെ ക്രമീകരണം.
8 ന് --1-നെഫേർറ്റിറ്റി ക്രൂയിസ് യാത്ര, 2-വണ്ടർ ലാ കൊച്ചി
വനിതാ ദിനം സ്പെഷ്യൽ
(വനിതകൾക്ക് മാത്രം)
രാത്രി ഏഴിനാണ് യാത്ര പുറപ്പെടുക. 9 ന് പാവിലെ 6 ന് മടങ്ങിയെത്തും.
15 ന്- 1-സൈലൻ്റ് വാലി (14 ന് രാത്രി 10 ന് പുറപ്പെട്ട് 15 ന് രാവിലെ 5 മണിക്ക് തിരിച്ചെത്തുന്നു). 2-വാഗമൺ - കുമരകം (മാർച്ച് 14 വൈകീട്ട് 6 ന് പുറപ്പെട്ട് 17 ന് രാവിലെ 6 ന് തിരിച്ചെത്തുന്നു.)
22, 23- -ഗവി - അടവി കുമളി (21 ന് വൈകീട്ട് 4 ന് പുറപ്പെട്ട് 24 ന് രാവിലെ ആറോടെ തിരിച്ചെത്തുന്നു.)
29 30 -മൂന്നാർ -മറയൂർ - കാന്തല്ലൂർ ( 28 ന് വൈകീട്ട് 6 ന് പുറപ്പെട്ട് 31 ന് രാവിലെ 6 ന് തിരിച്ചെത്തുന്നു.)
ഇനി ഏകദിന യാത്രകളെ കുറിച്ചറിയാം
8 ന് വയനാട് ജംഗിൾ സഫാരിയുണ്ട്.വനിത ദിന സ്പെഷ്യലാണ് യാത്ര. തൊട്ടടുത്ത ദിവസമായ 9 ന് കോഴിക്കോടേക്കാണ് യാത്ര.
കടലുണ്ടി പക്ഷിസങ്കേതം, ക്രാഫ്റ്റ് വില്ലേജ്, ചാലിയം ബിച്ച് എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ കാണുക.
23 ന് വയനാട് പാക്കേജ് ആണ്. പഴശ്ശി സ്മാരകം, എൻ ഊര്, ഹണി മ്യൂസിയം
കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങൾ കാണാം.
29-കടലുണ്ടി, ക്രാഫ്റ്റ് വില്ലേജ്, ചാലിയം ബീച്ച്
പാക്കേജിനു പുറത്തുവരുന്ന ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണെന്ന് കെ എസ് ആപ്‍ ടി സി അധികൃതർ അറിയിച്ചു.
3 ഗ്രൂപ്പായും ട്രിപ്പുകൾ ബുക്ക് ചെയ്യാവുന്നതാണ്. സൈലൻ്റ് വാലി, ഗവി ഒഴികെയുള്ള പാക്കേജുകൾ യാത്രക്കാരുടെ തീയ്യതിക്കനുസരിച്ച് ഓപ്പറേറ്റ് ചെയ്യുമെന്നും വകുപ്പ് അറിയിച്ചു. .












Click it and Unblock the Notifications