Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനവണ്ടിയിൽ വയനാട് ചുരം കയറാം, മൂന്ന് ദിവസത്തേക്ക് പാക്കേജ്; ജംഗിൾ സഫാരിയും കഴിഞ്ഞ് മടങ്ങാം

വയനാടിന്റെ പ്രത്യേകത കാണേണ്ട കാഴ്ചകളെല്ലാം ജില്ലയുടെ പല ഭാഗത്തായി ചിതറി കിടക്കുന്നു എന്നതാണ്. എന്നാൽ പിന്നെ താമരശ്ശേരി ചുരം മുതൽ തുടങ്ങുന്ന വയനാടൻ കാഴ്ചകൾ ഒറ്റ യാത്രയിൽ പോയി കണ്ട് വന്നാലോ?. കോടമഞ്ഞു മൂടിയ വയനാടിന്റെ മടിത്തട്ടിലൂടെ കിടിലനൊരു യാത്ര പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസിയുടെ കൊട്ടാരക്കര ബജറ്റ് ടൂറിസം സെൽ. യാത്രയെ കുറിച്ച് വിശദമായി തന്നെ അറിയാം.

ഈ ത്രിദിന യാത്രയിൽ വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് വയനാടിലെ ഗോത്ര വിഭാഗത്തിന്റെ പാരമ്പരാഗത വീടുകളും , കലാ രൂപങ്ങളും നാട്ടുവൈദ്യങ്ങളും ഒക്കെ ഒന്നിച്ചു കാണുവാൻ സാധിക്കുന്ന "എന്നൂര് " പൈതൃക ഗ്രാമം. മറ്റൊരാകർഷണം മലമുകളിലെ തടാക സൗന്ദര്യം പേറി നിൽക്കുന്ന പൂക്കോട് തടാകത്തിലേക്കുള്ള യാത്രയാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. തേനീച്ചകളുടെ രഹസ്യങ്ങളുടെ ചുരുളഴിച്ചു നാവിൽ വൈവിദ്യങ്ങളാർന്ന തേൻ രുചികൾ നുകരുവനായി ഹണി മ്യൂസിയുവും യാത്രയുടെ ഭാഗമായി സന്ദർശിക്കും.

wayanadtrip

മാവിലാം തോട് പഴശ്ശി സ്മാരകം,തടയണയുടെ കരുത്തും സൗന്ദര്യവും സ്വന്തമാക്കിയ കാരപ്പുഴ എർത്ത് ഡാം, കുറുവാ ദ്വീപ് ,ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ ബാണാസുര സാഗാർ ഡാം ,ജൈന വാസ്തു വിദ്യയുടെ നേർകാഴ്ചയായി പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ജെയിൻ ക്ഷേത്രം, പുരാതന മനുഷ്യന്റെ ജീവിതവും അപൂർവ ചിത്രകലാ പൈതൃകവും കാത്തു വെച്ചിരിക്കുന്ന എടയ്ക്കൽ ഗുഹ എന്നിവയും യാത്രയിൽ ആസ്വദിക്കാം.

വയനാട് വന്നാൽ സൂചിപ്പാറ കാണാതെ തിരിച്ച് പോകുന്നത് എങ്ങനെയല്ലേ? സൂചിപ്പാറയിൽ പോയി ഒരു കുളിയും കഴിഞ്ഞ് കരിന്തണ്ടനെയും കണ്ട് സായാഹ്ന ഭംഗിയും ആസ്വദിച്ച ശേഷമായിരിക്കും മലയിറക്കം. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെയുടെ ജംഗിൾ സഫാരിയും യാത്രക്കാർക്കായി തയ്യാറാക്കിയിട്ടുണ്ട്.

16 ന് രാത്രി കൊട്ടാരക്കരയിൽ നിന്നാണ് യാത്ര ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് - 9567124271,6238752076

സന്ദർശിക്കുന്ന സ്ഥലങ്ങളും ദിവസങ്ങളും ഇങ്ങനെ

ഒന്നാം ദിവസം: (17/11/2023 വെള്ളി )
ലക്കടി വ്യൂ പോയിന്റ്( morning view )
എന്നൂര് പൈതൃക ഗ്രാമം
പൂക്കോട് LAKE
ഹണി മ്യൂസിയം
കാരാപ്പുഴ ഡാം

താമസം സുൽത്താന്ഡ ബത്തേരി

രണ്ടാം ദിവസം ( 18/11/2023 ശനി )
മാവിലാം തോട് പഴശ്ശി സ്മാരകം
കുറുവാ ദ്വീപ്
ബാണാസുര സാഗർ ഡാം

ജംഗിൾ സഫാരി

മൂന്നാം ദിവസം (19/11/2023 ഞായർ )

ജെയിൻ ടെംപിൾ

എടക്കൽ കേവ്

ഹെരിറ്റേജ് മ്യൂസിയം

സൂചിപ്പാറ വെള്ള ചാട്ടം

ചങ്ങല മരം

ലക്കടി വ്യൂ പോയിന്റ് (evening view)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+