ഭൂഖണ്ഡങ്ങളും കടന്നെത്തിയ കിടിലൻ പൂക്കൾ; ഒപ്പം ഈ വയനാടൻ കാഴ്ചകളും; ആനവണ്ടി പാക്കേജ് ഇതാ
മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്രകൾക്കൊപ്പം മലപ്പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ബജറ്റ് ടൂറിസം പാക്കേജുകളിലൊന്ന് വയനാട്ടിലേക്ക് ഉള്ളതാണ്. വയനാടൻ കാഴ്ചകൾ ഏതുൾപ്പെടുത്തായാലും സീറ്റ് ബുക്കിങിനായി ആളുകൾ തിരക്ക് കൂട്ടുമത്രേ. അതുകൊണ്ട് തന്നെ ജനവരി മാസത്തിലും മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് പ്രത്യേക പാക്കേജുകൾ തയ്യാറാക്കിയിട്ടുണ്ട്. പൂക്കളുടെ ഉത്സവമായ പൂപ്പൊലി കൂടി തുടങ്ങിയതോടെ ഇതും കൂടി ഉൾപ്പെടുത്തിയാണ് പാക്കേജ്. വിശദമായി അറിയാം.
ആനവണ്ടിയിൽ പൂപ്പൊലി കാണാം
കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവമാണ് 'പൂപ്പൊലി'. അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 15 വരെയാണ് പുഷ്പമേള നടക്കുന്നത്. വൈവിധ്യമാര്‍ന്ന അലങ്കാരവര്‍ണ പുഷ്പങ്ങളുടെ പ്രദര്‍ശനം തന്നെയാണ് സഞ്ചാരികൾക്കുള്ള പ്രധാന ആകർഷണം ഡാലിയ, ആസ്റ്റര്‍, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാല്‍വിയ, പെറ്റൂണിയ തുടങ്ങി വൈവിധ്യമാർന്ന പുഷ്പങ്ങളാണ് 12 ഏക്കറിൽ തയ്യാറാക്കിയിരിക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്. 'കൃഷി ഉയരങ്ങളിലേക്ക്' എന്ന സന്ദേശവുമായി ലംബ രീതിയിൽ സ്ഥാപിച്ച പൂന്തോട്ടങ്ങളാണു(വെർട്ടിക്കൽ ഗാർഡൻ) ഇത്തവണത്തെ ആകർഷണം.

കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ എന്നിവയും പരിപാടിയിൽ നടക്കും. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധയിനം കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം 6 ലക്ഷത്തോളം പേരായിരുന്നു പുഷ്പ മേളയ്ക്ക് ത്തിയത്. ഇത്തവണ അതിലും കൂടിതൽ പേർ സന്ദർശിക്കുമെന്നാണ് കരുതപ്പെടുന്നത്.
പുഷ്പമേള കാണാനായി ജനവരി 13 മാണ് മലപ്പുറം ഡിപ്പോയിൽ നിന്നും പാക്കേജ് ഉള്ളത്. ഇത് കൂടാതെ ജനുവരി ഏഴിന് പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി ഡിപ്പോകളില്‍ നിന്നും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്.
ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, എടക്കല്‍ ഗുഹ, അമ്പലവയല്‍, പൂപ്പൊലി, കാരാപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങളും പാക്കേജിൽ ആസ്വദിക്കാനാകും. നിലമ്പൂര്‍ -580, പെരിന്തല്‍മണ്ണ -580, മലപ്പുറം -600, പൊന്നാനി -650 എന്നിങ്ങനെയാണ് നിരക്കുകള്‍. ഭക്ഷണവും എൻട്രി ടിക്കറ്റുകളും സ്വന്തം ചിലവിൽ വഹിക്കണം.കൂടുതൽ വിവരങ്ങൾക്ക് 9447203014 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications