മഴയിലെ വയനാട് കണ്ടിട്ടുണ്ടോ?ആഘോഷിക്കാൻ പകൽ, രാത്രി ജംഗിൾ സഫാരി.. ബുക്കിംഗ് തുടങ്ങി
അങ്ങനെ കാത്തിരുന്ന മഴക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. പരാതി തീർത്ത് തരാം എന്ന മട്ടിൽ തിമിർത്ത് പെയ്യുകയാണ് മഴ. പുഴകളും പാടങ്ങളും കുളങ്ങുമെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി. മലയോരത്തും മഴ കനക്കുകയാണ്.
മറ്റെവിടേയും പോലയല്ല മഴക്കാലത്ത് മലയോര മേഖലയ്ക്ക് വേറെ തന്നെയൊരു ചന്തമുണ്ട്. ഇടുക്കിയിലേക്കും വയനാട്ടിലേക്കുമൊക്കെ ഈ സമയത്ത് ആളുകൾ മത്സരിച്ച് പോകുന്നത് അതുകൊണ്ടൊക്കെ കൂടിയാണ്. ഇത്തവണത്തെ മഴയ്ക്ക് ഗംഭീരമായ ചില യാത്രകൾ നിങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടാകും തീർച്ച. എന്നാൽ അതിലും മികച്ചൊരു മഴയാത്രയാണ് ഇപ്പോൾ കെ എസ് ആർ ടി സിയുടെ കൊട്ടകരക്ക സെൽ അവതരിപ്പിച്ചിരിക്കുന്നത്.

മഴയിൽ കുളിച്ച് നിൽക്കുന്ന വയനാടിന്റ മടിത്തട്ടിൽ മൂന്ന് ദിവസം ആഘോഷമാക്കാം, അതാണ് പാക്കേജ്. എവിയൊക്കെ പോകും, എന്തൊക്കെ കാഴ്ചകൾ കാണും, പാക്കേജിന്റെ ചിലവ് എത്രയാണ് തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.
സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലാണ് കൊട്ടാരക്കരയിൽ നിന്നും യാത്ര തിരിക്കുന്നത്. വയനാടിനെ അത്ര എളുപ്പത്തിൽ കണ്ട് തീർക്കാൻ സാധിക്കില്ല. അത്രയേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവിടെയുണ്ട്. എന്നിരുന്നാലും ഏറ്റവും മികച്ച ആറ് സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് കെ എസ് ആർ ടി സിയുടെ പാക്കേജ്
മുത്തങ്ങയിലെ ജംഗിൾ സഫാരി
മഴക്കാലത്ത് കാട്ടിലൂടെ ഒരു യാത്ര നടത്തിയിട്ടുണ്ടോ? ഒരിക്കൽ അനുഭവിച്ചാൽ വീണ്ടും വീണ്ടും പോകണമെന്ന് തോന്നും. പകൽ വെളിച്ചത്തിൽ അല്ല കേട്ടോ ഈ ജംഗിൾ സഫാരി, രാത്രിയിലാണ്. ആ ത്രില്ലൊന്ന് വേറെ തന്നെയായിരിക്കും. വയനാട് വന്യജീവി സങ്കേതത്തിലൂടെ 60 കിലോ മീറ്ററോളം ദൈർഘ്യത്തിലാണ് സഫാരി. വാഹനങ്ങളുടെ വെളിച്ചത്തിൽ മരങ്ങൾക്കിടയിൽ ഒളിച്ച് നിൽക്കുന്ന മാനുകളേയും മറ്റ് വന്യ മൃഗങ്ങളേയുമെല്ലാം കാണാം.
എടക്കൽ ഗുഹ കാണാതെ മടങ്ങുന്നത് എങ്ങനെ
വയനാട് എന്ന് പറയുമ്പോൾ തന്നെ ഒപ്പം ചേർന്ന് നിൽക്കുന്ന ഒന്നാണ് ഇടക്കൽ ഗുഹ. സുൽത്താൻ ബത്തേരിയിൽ നിന്നും പത്ത് കിമി സഞ്ചരിച്ചാൽ എടക്കൽ ഗുഹയിൽ എത്താം. വലിയ പാറ രണ്ടായി പിളർന്നിട്ടുണ്ടായതാണ് ഈ ഗുഹ. മ്പുകുത്തി മലയുടെ മുകളിലാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
തുരുത്തുകളുടെ കൂട്ടമായ കുറുവ ദ്വീപ്
നിരവധി സിനിമകളിൽ നമ്മൾ കുറുവ ദ്വീപ് കണ്ടിട്ടുണ്ടാകും. കബനി പുഴയുടെ നടുവിലായി ഒരുകൂട്ടം തുരുത്തുകളുടെ സമൂഹമാണ് ഈ ദ്വീപ്. ചങ്ങാടത്തിലാണ് ദ്വീപിലേക്ക് പോകേണ്ടത്. ഏകദേശം 950 ഏക്കറോളം പ്രദേശത്താണ് ഈ ചെറിയ തുരുത്തുകൾ വ്യാപിച്ചുകിടക്കുന്നത്. ഈ തുരുത്തുകൾക്ക് നടുവിലായു ചെറിയ തടാകങ്ങളും ഉണ്ട്.
ലക്കടിയിലെ ഹണി മ്യൂസിയം
വയനാട് ചുരം കയറിയാൽ സഞ്ചാരികൾ ഒഴിവാക്കാത്ത ഇടമാണ് ഈ ഹണി മ്യൂസിയം. ലക്കിടിയിൽ നിന്നും 800 മീറ്റർ തിരഞ്ഞ് പോയാൽ ഹണി മ്യൂസിയത്തിലെത്താം. ഇന്ത്യയിലെ രണ്ടാമത്തെ ഹണി മ്യൂസിയമാണിത്. 2021 ലാണ് ഈ മ്യൂസിയം ആരംഭിച്ചത്.
വയനാട്ടിൽ എത്തിയാൽ നല്ല ഇനം തേനുകൾ വാങ്ങിക്കാൻ പലരും മത്സരിക്കാറുണ്ട്. എന്നാൽ വാങ്ങുന്നത് നല്ല ഇനമാണോയെന്ന് പോലും നിശ്ചയം കാണില്ല. ഈ തേൻ മ്യൂസിയത്തിൽ എത്തിയാൽ തേനീച്ചകളുടേയും തേനിന്റേയും പ്രത്യേക ലോകമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. മികച്ച തേനും ഇവിടെ നിന്ന് നിങ്ങൾക്ക് വാങ്ങാം.
ഈ സ്ഥലങ്ങൾക്കൊപ്പം എന്നൂര് പൈതൃക ഗ്രാമവും പഴശി സ്മാരകവുമെല്ലാം കണ്ടായിരിക്കും മടക്കം. രണ്ട് ദിവസം താമസം സുൽത്താൻ ബത്തേരിയിലും ആദ്യ ദിവസം ഫ്രഷ് അപ്പ് ലക്കടിയിലുമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രവേശന ഫീസുകളും 2 ദിവസത്തെ താമസവും, ജംഗിൾ സാരിയും ഫ്രഷ് അപ്പ് ഉം ഉൾപ്പെടെ 4480 രൂപയാണ് ചെലവ് വരുന്ത്. ഭക്ഷണത്തിനുള്ള തുക യാത്രികർ സ്വയം കരുതണം. സീറ്റുകൾ ബുക്ക് ചെയ്യാൻ വിളിക്കാം :9567124271 ,9447281459












Click it and Unblock the Notifications