വയനാടിന്റെ ആകാശക്കാഴ്ച കണ്ട് ഒരു ഹെലികോപ്റ്റർ റൈഡ്; ഫ്ലവർഷോയ്ക്കൊപ്പം വൻ അവസരം,ഒഴുകി ജനം
വയനാട്: വയനാട് ഫ്ലവർ ഷോ തുടങ്ങിയതോടെ കൽപ്പറ്റയിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. നൂറ് കണക്കിന് പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. സഞ്ചാരികൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ പൂക്കാഴ്ചകള്‍ക്കും റൈഡുകള്‍ക്കും പുറമേ ഷോയിൽ ഹെലികോപ്റ്റർ റൈഡും അവതരിപ്പിച്ചിരിക്കുകയാണ് അധികൃതർയ വയനാടിന്റെ ആകാശക്കാഴ്ച ആസ്വദിക്കാൻ പറ്റുന്നതാണ് റൈഡ്. ഫ്ലവർ ഷോയെ കുറിച്ചും റൈഡിനെ കുറിച്ചും വിശദമായി അറിയാം

കാഴ്ചകാണും മുൻപ് ജലധാര
ഭംഗിയായി ഒരുക്കിയ ജലധാര കാണ്ടാണ് വയനാട് ഫ്ലവർ ഷോയിലേക്ക് കയറുന്നത്. പിന്നീട് പൂക്കളുടെ വസന്തമാണ്. 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ പരിചിതമായതും അല്ലാത്തതുമായ വ്യത്യസ്തയിനം പൂക്കളും ചെടികളും ധാരാളം ആസ്വദിക്കാം. ഇത്രയും ഭംഗിയുള്ള പൂക്കൾ കണ്ടാൽ സെൽഫിയെടുക്കാതെ ആരും മടങ്ങില്ലല്ലോ. അതിന് അനുസരിച്ച് പ്രത്യേക സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്. അതിനായി സെൽഫി കോർണറും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.
അമ്യൂസ്മെന്റ് റൈഡുകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന പ്രത്യേക റൈഡുകളും ഫ്ലവർഷോയിൽ ഉണ്ട്. മാത്രമല്ല ഗാനമേള, മിമിക്സ് പരേഡ്, കോമഡി ഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളും ഷോയിൽ ആസ്വദിക്കാനാകും.
ഈ ഹെലികോപ്റ്റർ റൈഡ് തകർക്കും
വയനാടൻ ചുരവും ബാണാസുര സാഗർ ഡാം കാഴ്ചയുമെല്ലാം കണ്ടുള്ള ആകാശയാത്രയാണുള്ളത്. ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഹെലികോപ്റ്റര്‍ റൈഡിനുള്ള അവസരം. ഇതിനോടകം നൂറുപേര്‍ ഹെലികോപ്റ്റര്‍ സവാരിക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. വെള്ളിയാഴ്ചവരെയാണ് ഹെലികോപ്റ്റര്‍ സവാരി. ഇതിനോടകം തന്നെ നിരവധി പേരാണ് ബുക്ക് ചെയ്തിട്ടുണ്ട്. 5000 രൂപയാണ് ഒരാൾക്കുള്ള ചാർജ്.
കണ്ണും മനസും നിറച്ച് പൂക്കാഴ്ചകൾ
വയനാട് പൂപ്പൊലി ഫ്ലവർ ഷോ കാണാനും തിരക്കേറുന്നു. ജനുവരി 15 വരെയാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി നടക്കുന്നത്. ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്‌സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്പോദ്യാനങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, 'കൃഷി ഉയരങ്ങളിലേയ്ക്ക്'എന്ന സന്ദേശം നൽകുന്ന ലംബ നിർമ്മിതികൾ (വെർട്ടിക്കൽ ഗാർഡനുകൾ) തുടങ്ങിയവയാണ് പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ.
ഇതോടൊപ്പം നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം വിത്ത്/നടീൽ വസ്‌തുക്കളുടെയും, കാർഷികോത്പന്നങ്ങളുടെയും പ്രദർശന-വിപണന മേളയും ഉണ്ടായിരിക്കും. മേളയിൽ വിവിധ സർക്കാർ അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും, കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, വിനോദോപാധികൾ, ഫുഡ് കോർട്ട്, പെറ്റ് ഷോ, സായാഹ്നങ്ങളിൽ കലാസാംസ്ക്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications