വയനാട്ടിലൂടെ രാത്രിയിലൊരു ജംഗിൾ സഫാരി, പൂക്കോട് തടാകം, ബാണാസുര..; പിന്നെന്ത് വേണം? പാക്കേജ് ഇതാ
ചുട്ടുപൊള്ളുന്ന ചൂടൊന്നുമറിയാതെ കാട്ടിനുള്ളിലൂടെ ഒരു യാത്ര ആയാലോ? ഒപ്പം പ്രകൃതിരമണീയമായ തടാകവും അണക്കെട്ടും മ്യൂസിയവുമെല്ലാം കണ്ട് മടങ്ങാം, എവിടേക്കെന്നല്ലേ? നമ്മുടെ വയനാട് തന്നെ. കാസർഗോഡ് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് വയനാടേക്ക് ഇപ്പോൾ പാക്കേജ് നൽകുന്നത്. ഒരു പകലും ഒരു രാത്രിയും നീണ്ട് നിൽക്കുന്നതാണ് യാത്ര. വിശദമായി അറിയാം
മാർച്ച് 16 പുലർച്ചെ നാല് മണിയോടെയാണ് വയനാട്ടിലേക്ക് യാത്ര തിരിക്കുക. വയനാട് യാത്രയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ തന്നെയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എൻ ഊര്, തേനീച്ച മ്യൂസിയം , കൂടാതെ തോൽപ്പെട്ടി വനത്തിലൂടെ രാത്രികാല ജംഗിൾ സഫാരി എന്നിവയാണ് പാക്കേജിൽ ആസ്വദിക്കാനാകുക. തിരിച്ച് 17 ന് രാവിലെ ഏഴ് മണിയോടെ നാട്ടിൽ തിരിച്ചെത്താം.

സീറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9447547154, 8848678173 നമ്പറിൽ ബന്ധപ്പെടാം
കപ്പൽ യാത്രയുമായി കെ എസ് ആർ ടി സി
വേനലവധി അടുക്കുന്ന സാഹചര്യത്തിൽ ഇതിനോടകം തന്നെ കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലുകൾ വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കൊട്ടാരക്കര കെ എസ് ആർ ടി സി ഈ 23 ന് ഒരു കപ്പൽ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ കീഴിലുള്ള നെഫർറ്റിറ്റ് എന്ന ആഡംബര കപ്പിലിൽ അറബിക്കടലിൽ അടിച്ചുപൊളിക്കാനാകുന്നതാണ് യാത്ര. ഏകദേശം 5 മണിക്കൂർ ദൈർഘ്യം അറബികടലിൽ 12 നോട്ടിക്കൽ മൈൽ ആണ് യാത്ര.
കൊട്ടാരക്കര നിന്നും കൊച്ചിലയിലേക്കും തിരികെയും എസി ലോ ഫ്ലോറിലായിരിക്കും യാത്ര. കൊച്ചിയിൽ ബോൾഗാട്ടിയിൽ നിന്നുമാണ് യാത്ര തുടങ്ങിന്നത്. വൈകീട്ട് 4 ഓടെയാണ് യാത്ര തുടങ്ങുക. 2 നോണും 2 വെജും ബുഫെ ഡിന്നർ, വെൽക്കം ഡ്രിങ്ക്, ടീ , സ്നാക്ക്സ് എന്നിവയെല്ലാം പാക്കേജിന്റെ ഭാഗമായി ഉണ്ടാകും. ഒരാൾക്ക് വരുന്ന ചെലവ് 4280 രൂപയാണ് . 9 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് 1950 രൂപയും 4 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് സൗജന്യവുമാണ് യാത്ര. കൂടുതൽ വിവരങ്ങൾക്ക് 9567124271. സീറ്റ് ബുക്ക് ചെയ്യാൻ പേര് , വയസ്സ് , ആധാർ , അഡ്രസ് , എന്നിവ സഹിതമുള്ള വിവരങ്ങൾ മുകളിൽ പറഞ്ഞ നമ്പറിലേക്ക് അയക്കണം.












Click it and Unblock the Notifications