മഞ്ഞുപുതച്ച ചുരം, കാത്തിരിക്കുന്ന മലമേടുകൾ, കാണാം വയനാട്; കെഎസ്ആർടിസി പാക്കേജ്
വയനാട് അതിന്‍റെ സർവ്വഭംഗിയിലേക്കും മടങ്ങിയെത്തിരിക്കുകയാണ്. തണുപ്പും മഞ്ഞും പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന മലമേടുകളും എന്നിങ്ങനെ വന്നു കാണാൻ നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. അല്ലെങ്കിലും നവംബർ മാസം വയനാട് ഏറ്റവും സുന്ദരിയായി നില്‍ക്കുന്ന സീസണാണല്ലോ.
വയനാടിന്‍റെ ഈ കാഴ്ചകൾ ഏറ്റവും കുറഞ്ഞ ചിലവിൽ കണ്ടു വരാനും കൂടി പറ്റിയാൽ അത്രയും സന്തോഷമാണ് സഞ്ചാരികൾക്ക്. അങ്ങനെ ചെലവ് കുറഞ്ഞ വയനാട് യാത്ര ആഗ്രഹിക്കുന്നവർക്ക് ഒരു പാക്കേജുമായി വന്നിരിക്കുകയാണ് കാസര്‍കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം

വയനാട്ടിൽ ഈ നവംബർ മാസത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് പാക്കേജ്. 28 നാണ് യാത്ര പുറപ്പെടുന്നത്. എടക്കൽ ഗുഹ, ഹണി മ്യൂസിയം, ജംഗിൾ സഫാരി ,കുറുവ ദ്വീപ്, ബാണാസുര ഡാം, തൊള്ളായിരം കണ്ടി എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എടക്കൽ ഗുഹ
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എടക്കൽ ഗുഹ. അമ്പുകുത്തി മലയിലൂടെ ഏകേദശം 45 മിനിറ്റോളം നടന്നാൽ ഗുഹയിലെത്താം. വലിയ പാറ രണ്ടായി പിളർന്നുണ്ടായ ഗുഹകളാണിവ.മുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹയ്ക്കുള്ളിലെ പാറകളിൽ കൊത്തുപണികൾ ധാരാളം ഉണ്ട്.
കുറുവ ദ്വീപ്
വയനാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലൊന്നാണ് കുറുവ. കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് ഈ ദ്വീപ്. ചങ്ങാടത്തിലാണ് ഈ ചെറുതുരുത്തിലേക്കുള്ള യാത്രകൾ. ഏറെ നാളായി അടച്ചുകിടക്കുകയായിരുന്ന ദ്വീപ് അടുത്തിടെയായിരുന്നു തുറന്നത്.
തൊള്ളായിരം കണ്ടി
സിനിമകളിലൂടെ പ്രശസ്തമായ സ്ഥലമാണ് തൊള്ളായിരം കണ്ടി. നവംബർ-ഡിസംബർ മാസത്തിൽ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. കോടമൂടിയ തോയില തോട്ടങ്ങൾക്കും കാപ്പി തോട്ടങ്ങൾക്കും നടുവിലൂടെയുള്ള യാത്ര തന്നെയാണ് തൊള്ളായിരം കണ്ടിയുടെ പ്രധാന ആകർഷണം. ഓറ് റോഡ് യാത്ര കഴിഞ്ഞെത്തിയാൽ ഒരു ചില്ലുപാലവുമുണ്ട്.
ജംഗിൾ സഫാരി
കാട് കാണാതെ എന്ത് വയനാടൻ യാത്ര അല്ലേ? അതും കെ എസ് ആർ ടി സി ബസിൽ . പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി യാത്ര. മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരിയിലേക്ക് മടങ്ങും.












Click it and Unblock the Notifications