ഋഷികേശ് മുതല്‍ പുതുച്ചേരി വരെ; സ്ത്രീകള്‍ക്ക് സോളോ ട്രിപ്പിന് ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഇന്ന് നിരവധിയാണ്. ലോകമെമ്പാടും നിരവധി സ്ത്രീകളാണ് ഇക്കാലത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. സാമ്പത്തികമായ സ്വാതന്ത്ര്യം ലഭിച്ചതോടെയാണ് സോളോ യാത്രകളുടെ എണ്ണവും വര്‍ധിച്ചത്. എന്നാല്‍ സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് പേടിയില്ലാതെ ഒറ്റയ്ക്ക് രാത്രിയില്‍ പോലും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ചില നഗരങ്ങള്‍ പരിചയപ്പെടാം.
തടാകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഉദയ്പൂര്‍ സ്ത്രീ യാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ്. ഇവിടുത്തെ രാജകീയമായ കൊട്ടാരങ്ങളും തടാകങ്ങളും നൈറ്റ് ലൈഫും ആസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ തനിച്ച് എത്താറുണ്ട്. സ്ത്രീകള്‍ക്ക് താമസിക്കാന്‍ പറ്റിയ മികച്ച ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഇവിടെയുണ്ട്. രാത്രിയിലും പ്രകാശപൂരിതമാണ് ഇവിടുത്തെ സ്ട്രീറ്റുകള്‍.

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മൈസൂരുവും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. മൈസൂരുവിലെ കൊട്ടാരങ്ങളുടെ ഭംഗിയും സാംസ്കാരികമായ പ്രത്യേകതകളും മൈസൂരുവിനെ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ഇവിടുത്തെ ഷോപ്പിങ്, നൈറ്റ് ലൈഫ് അനുഭവങ്ങളും സ്ത്രീകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.
യൂറോപ്യന്‍ ജീവിത ശൈലിയും ഫ്രഞ്ച് ശൈലിയിലുള്ള കെട്ടിടങ്ങളും മനോഹരമായ കടല്‍ത്തീരങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് പുതുച്ചേരി തിരഞ്ഞെടുക്കാം. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം ഒറ്റയ്ക്കുള്ള യാത്ര ആസ്വദിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. സാഹസികത തേടുന്നവര്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകാം. ഹിമാചല്‍ പ്രദേശിലെ ഷിംല സുരക്ഷിതമായ ഓപ്ഷനുകളാണ്.
ആത്മീയത ആഗ്രഹിക്കുന്നവര്‍ക്ക് ഋഷികേശും നല്ലൊരു തിരഞ്ഞെടുപ്പാണ്. ലോകത്തിന്റെ യോഗ തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ഹിമാലയത്തിന്റെ ഭംഗി ആസ്വദിക്കാനും ആത്മീയത തേടാനും എത്തുന്ന സ്ത്രീകള്‍ക്ക് ഈ നഗരങ്ങള്‍ നല്കുന്ന സുരക്ഷ വളരെ വലുതാണ്. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ സിക്കിമിലെ ഗാങ്ടോക്ക് ആണ് മറ്റൊരു പ്രധാനപ്പെട്ട ഇടം. അങ്ങേയറ്റം വൃത്തിയുള്ള നഗരമായ ഗാങ്ടോക്കില്‍ സ്ത്രീകള്‍ക്ക് രാത്രിയില്‍ പോലും ധൈര്യമായി നടക്കാന്‍ സാധിക്കും. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, അച്ചടക്കമുള്ള ഗതാഗതം എന്നിവയ്ക്ക് പേരു കേട്ട നഗരം സ്ത്രീകളോട് വളരെയധികം ബഹുമാനം നിലനിര്‍ത്തുന്നു. ഈ നഗരങ്ങളിലെല്ലാം മികച്ച താമസ സൗകര്യങ്ങളും സഹായമനസ്കരായ നാട്ടുകാരും ഉള്ളത് യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നു. അതുകൊണ്ട് സ്ത്രീകള്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഈ നഗരങ്ങളെ തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications