Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിപൊളി താമസവും ഭക്ഷണവും ആസ്വദിച്ചൊരു യാത്ര, ഈ വനിതാ ദിനം പിന്നെ എങ്ങനെ തകർക്കണം; ഇതാ കിടിലൻ ഓഫറുമായി കെടിഡിസി

തിരുവനന്തപുരം: വീണ്ടുമൊരു വനിതാ ദിനം വന്നിരിക്കുകയാണ്. മാർച്ച് എട്ടിനാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ഈ ദിനം എങ്ങനെയൊക്കെ ആഘോഷിക്കാനാണ് പ്ലാൻ. തീർച്ചയായും ഒരു യാത്ര പോയില്ലെങ്കിൽ പിന്നെ എന്ത് ആഘോഷം അല്ലേ?. അങ്ങനെ നിങ്ങളുടെ പെൺ സുഹൃത്തുക്കളുമായി ഈ വനിതാ ദിനത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കിടലിനൊരു ഓഫർ നൽകുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ വിവിധ റിസോർട്ടുകളിൽ നിരവധി ഓഫറുകളാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 3 മുതൽ 10 വരെ വനിതകൾക്കായി മാത്രമാണ് ഓഫറുകൾ നൽകുന്നത്. താമസവും ഭക്ഷണവുമെല്ലാം അതിഗംഭീരമാക്കി തീർക്കാനുള്ള മികച്ച ഓഫറുകളാണ് കെ ടി ഡി സി അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം.

കെ ടി ഡി സിയുടെ കോവളത്തെ സമുദ്ര റിസോർട്ട്, കുമരകം വാട്ടർസ്കേപ്പ്സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിലാണ് വനിതകൾക്ക് മാത്രമായിര പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 'സെലിബ്രേറ്റ് ഹേർ' എന്ന് പേരിൽ പ്രത്യേക കാമ്പെയ്നാണ് നടത്തുന്നത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്നവർക്ക് മുറി വാടകയ്ക്ക് 50 ശതമാനവും ഭക്ഷണത്തിന് 20 ശതമാനവും ഇളവ് ലഭിക്കും. ആഡംബര റിസോർട്ടുകളിൽ മാത്രമേ ഇത്തരം ഓഫറുകൾ ലഭിക്കൂ എന്ന് തെറ്റിധരിക്കേണ്ട കേട്ടോ, ഇവയ്ക്ക് പുറമെ കെ ടി ഡി സിയുടെ ബജറ്റ് റിസോർട്ടുകളിലും ഈ കിടിലൻ ഓഫറുകൾ യാത്രികരായ സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.

trip1-1

പൊൻമുടി ഗോൾഡൻ പീക്ക്, വയനാട് പെപ്പർ ഗ്രൂവ്, മലമ്പുഴ ഗാർഡൻ ഹൗസ്, തേക്കടി പെരിയാർ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിൾ ലാൻഡ് ആലപ്പുഴ, ലൂം ലാൻഡ് കണ്ണൂർ, ഫോക്ക് ലാൻഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ ഓഫറുകൾ ഉണ്ട്. ഇത്രയും മികച്ച ഓഫറുകൾ ലഭിക്കുമ്പോൾ എന്തിന് അവസരങ്ങൾ ഉപയോഗപ്പെടുത്താതിരിക്കണം അല്ലേ? സുരക്ഷിതമായ താമസവും ഭക്ഷണവുമെല്ലാം വേണ്ടുവോളം ആസ്വദിച്ച് നിങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കൂ, ഈ വനിതാ ദിനം നിങ്ങളുടെ പെൺ സുഹൃത്തുക്കൾക്കൊപ്പം കെങ്കേമമായി തന്നെ ആഘോഷിച്ചോളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+