കൊച്ചിയിൽ കറങ്ങി വനിത ദിനം ആഘോഷിക്കാം; ആഡംബര കപ്പലിൽ യാത്ര, 600 രൂപ ഇളവ്
വീണ്ടുമൊരു വനിദാ ദിനം വന്നെത്തിരിക്കുകയാണ്. മാർച്ച് എട്ടിന് സ്ത്രീകൾക്ക് വേണ്ടി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് വനിത ദിനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. ഒപ്പം കൊച്ചിയിലെ മറ്റ് കാഴ്ചകളും കാണാം. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം
അറബിക്കടലിൽ ഒരു ക്രൂസ് യാത്ര കുറഞ്ഞ ചെലവിൽ സാധ്യമാകുമോ? അതിനുള്ള ഉത്തരമാണ് നെഫർറ്റിറ്റി കപ്പൽ യാത്ര. അഞ്ച് മണിക്കൂറോളമാണ് കടലിന്റെ ഭംഗി ആസ്വദിക്ക് കപ്പലിൽ സമയം ചെലവഴിക്കാൻ സാധിക്കുക. വെറുതെയൊരു യാത്രയല്ല, സൂര്യസ്തമയം കണ്ട് ഭക്ഷണം കഴിച്ച് ഉല്ലാസപരിപാടികളിൽ പങ്കെടുത്ത് അടിച്ച് പൊളിക്കാൻ പറ്റുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് നിലകൾ ഉള്ള കപ്പലിലാണ് യാത്ര. ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവയെല്ലാം കപ്പലിൽ ഒരുക്കിയിട്ടുണ്ട്. നെഫർറ്റി യാത്രക്ക് ഒരാൾക്ക് വരുന്ന ചെലവ് 4250 രൂപയാണ്. വനിതകൾക്ക് 600 രൂപ ഇളവ് ലഭിക്കും. വനിത ദിനത്തിന്റെ ഭാഗമായാണ് ഈ സ്പെഷൽ ഓഫർ.
പാകേജിന്റെ ഭാഗമായി കൊച്ചി കാഴ്ചകളും കാണാൻ സാധിക്കും കേട്ടോ. പാക്കേജിലെ ഒരു പ്രധാന ഇടം മട്ടാഞ്ചേരി പാലസ് ആണ്. ഫോർട്ട് കൊച്ചിയിലാണ് മട്ടാഞ്ചേരി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജവംശത്തിലെ രാജാവ് വീര കേരള വർമ്മയ്ക്ക് സമ്മാനമായി പോർച്ചുഗീസുകാർ 1545-ൽ നിർമ്മിച്ച് നൽകിയതാണ് ഈ കൊട്ടാരം. പരമ്പരാഗത നാലുകെട്ട് രീതിയിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
മറ്റൊരു കാഴ്ച മട്ടാഞ്ചേരിയിലെ പുരാതനമായ യഹൂദരുടെ ആരാധന കേന്ദ്രമായ സിനഗോഗിലേക്കാണ്. 1567 ൽ പണി കഴിപ്പിച്ചതാണ് ഈ സിനഗോഗ്. ഇത് കൂടാതെ കൊച്ചിയിലെ പ്രധാന ആകർഷണമായ മറൈൻ ഡ്രൈവ് കൂടി കണ്ടായിരിക്കും മടക്കം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും 8075823384 ,9745534123
കോട്ടയത്ത് നിന്നും പാക്കേജ്
വനിത ദിനത്തിൽ വിവിധ കെ എസ് ആർ ടി സി ബജറ്റ് സെല്ലുകൾ പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. കോട്ടയം കെ എസ് ആർ ടിസി സാമ്പാണിക്കൊടി, മൺറോതുരുത്ത് പാക്കേജ് നടത്തുന്നുണ്ട്. കൂടാതെ രണ്ട് പകലും മൂന്ന് രാത്രിയും നീണ്ട് നിൽക്കുന്ന വയനാട് പാക്കേജും അവതരിപ്പിച്ചുട്ടുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടുക












Click it and Unblock the Notifications