Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ദിനത്തിൽ വെറും 1155 രൂപയ്ക്ക് വണ്ടർലായിൽ പൊളിച്ചാലോ? കെഎസ്ആർടിസിയുടെ പാക്കേജ് ഇതാ

തൃശൂർ: വനിതാ ദിനം എങ്ങനെ ആഘോഷിക്കാനാണ് പ്ലാൻ? ഒരു യാത്രയെങ്കിലും പെൺ സുഹൃത്തുക്കൾക്കൊപ്പം പോയില്ലെങ്കിൽ പിന്നെ എന്ത് വനിതാ ദിനം അല്ലേ? പോക്കറ്റ് കാലിയാകുമെന്നാണ് പേടിയെങ്കിൽ അതാലോചിച്ച് ആശങ്കയേ വേണ്ട. കെ എസ് ആർ ടി സിയുടെ ചാലക്കുടി ബജറ്റ് ടൂറിസം സെല്ലാണ് നിങ്ങൾക്കായി ചെലവ് കുറഞ്ഞൊരു യാത്ര അവതരിപ്പിച്ചിരിക്കുന്നത്. വണ്ടർലായിലേക്കാണ് യാത്ര.

വനിതകൾക്ക് മാത്രമായിട്ടാണ് ഈ പാക്കേജ്. മാർച്ച് എട്ടിന് രാവിലെ എട്ടാകുമ്പോൾ വണ്ടർലായേക്ക് ബസ് പുറപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് 6 മണി വരെ അവിടെയുള്ള എല്ലാ റൈഡുകളിലും കയറാം. ബസ് നിരക്കും വണ്ടർലാ പ്രവേശന നിരക്കും ഉൾപ്പെടെ 1155 രൂപയാണ് നിരക്ക്. ഭക്ഷണത്തിന്റെ ചിലവ് ഇതിൽ ഉൾപ്പെടില്ല. അടിച്ചുപൊളിച്ച് കഴിഞ്ഞാൽ രാത്രി എട്ടോടെ ചാലക്കുടിയിൽ തിരിച്ചത്തുകയും ചെയ്യും. എന്നാൽ എന്തിന് അധികം ആലോചിക്കണം അല്ലേ? വേഗം ബുക്ക് ചെയ്തോളൂ. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9074503720, 9747557737 നമ്പറിൽ ബന്ധപ്പെടാം.

 ksrtctravelpackage-

ചൂട് മടുത്തോ? കുളിര് തേടി പോകാം ഗവിയിലും നെല്ലിയാമ്പതിയിലേക്കും

കൊടും ചൂട് തന്നെയാണ് ഈ സമയത്ത് ഒരു യാത്ര പോകുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത്. എന്നാൽ ഈ ചൂടത്തും കുളിര് ആസ്വദിച്ച് പോകാൻ പറ്റുന്ന നിരവധി പാക്കേജുകളാണ് മാർച്ച് മാസത്തിൽ ചാലക്കുടി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുന്നത്. ഏത് ചൂടിലും യാത്രക്കാരുടെ മനസും ശരീരവും ഒരു പോലെ തണുപ്പിക്കുന്ന പത്തനംതിട്ടയിലെ ഗവിയിലേക്കാണ് ഒരു യാത്ര. മാർച്ച് 24 നാണ് യാത്ര. പുലർചെ രണ്ടിന് പുറപ്പെടുന്ന തരത്തിലാണ് പാക്കേജ്. ഗവി കൂടാതെ അന്നേ ദിവസം സൈലന്റ് വാലിയിലേക്കും വട്ടവടയിലേക്കും യാത്രയൊരുക്കിയിട്ടുണ്ട്.

മൂന്നാർ യാത്രയാണ് ഈ മാസത്തെ മറ്റൊരു ആകർഷണം. വാഗമണും മൂന്നാറും ഒരുമിച്ച് ആസ്വദിക്കുന്ന തരത്തിലാണ് പാക്കേജ്. 3, 31 ദിവസങ്ങളിലാണ് യാത്രകൾ. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന അതിമനോഹര പ്രദേശങ്ങളിലൊന്നായ മലക്കപ്പാറയിലേക്കും ഈ മാസം യാത്രയുണ്ട്. 2, 3, 8, 9, 10, 16, 17, 23, 24, 28, 30, 31 തീയതികളിലേക്ക് ഏകദിന യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം ഏറ്റവും കൂടുതൽ പാക്കേജ് ഉള്ളതും മലക്കപ്പാറയിലേക്കാണ്.

ഇതുകൂടാതെ കാന്തല്ലൂർ, ഇല്ലിക്കൽകല്ല്, കൊളുക്കുമല, രാമക്കൽമേട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കും യാത്രയുണ്ട്. മാർച്ച് 9 ന് സാഗരറാണി സീ ക്രൂസ് യാത്രയും കെഎസ്ആർടിസി നടത്തുന്നുണ്ട്. വിശദവിവരങ്ങൾക്ക്-9074503720, 9747557737

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+