Get Updates
Get notified of breaking news, exclusive insights, and must-see stories!

Year Ender 2024: അവസരം കിട്ടിയാല്‍ ബോളിവുഡ് താരങ്ങള്‍ ഇവിടേക്ക് കുതിക്കും... അവധിക്കാലത്തിന് പറ്റിയ സ്ഥലം

ബോളിവുഡ് സെലിബ്രിറ്റികളുടെ ജീവിതം നമ്മളില്‍ പലരേയും കൊതിപ്പിക്കുന്നതാണ്. ആകര്‍ഷകമായ ജീവിതശൈലി മാത്രമല്ല അവര്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും നമ്മളെ ആകര്‍ഷിക്കാറുണ്ട്. തിരക്കേറിയ ഷെഡ്യൂളുകളില്‍ നിന്ന് ഒഴിഞ്ഞുമാറാനും വിശ്രമിക്കാനുമുള്ള മികച്ച സ്ഥലങ്ങള്‍ കണ്ടെത്താനും അത് പര്യവേക്ഷണം ചെയ്യാനുമുള്ള കഴിവ് ബോളിവുഡ് താരങ്ങള്‍ക്ക് ഉണ്ട്.

ഇത് പിന്തുടര്‍ന്ന് പലപ്പോഴും ആരാധകരും ഈ സ്ഥലങ്ങളിലേക്ക് യാത്ര തിരഞ്ഞെടുക്കാറുണ്ട്. 2024 ല്‍ നമ്മുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ശ്രദ്ധ ആകര്‍ഷിച്ച ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.

Year Ender 2024

ലണ്ടന്‍

ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നായി ലണ്ടന്‍ മാറി. സോനം കപൂര്‍, റിയ കപൂര്‍, സാറ ടെന്‍ഡുല്‍ക്കര്‍, പരിനീതി ചോപ്ര തുടങ്ങിയ താരങ്ങളുടെ 2024 ലെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പായിരുന്നു ഈ നഗരം. അലയ എഫ്, മൗനി റോയ് തുടങ്ങിയ മറ്റ് സെലിബ്രിറ്റികളും ലണ്ടന്‍ നഗരത്തിന്റെ മനോഹാരിത ഈ വര്‍ഷം ആവോളം നുകര്‍ന്നിട്ടുണ്ട്.

പാരീസ്

ബോളിവുഡ് സെലിബ്രിറ്റികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് പാരീസ്. ദില്‍ജിത് ദോസഞ്ച്, മലൈക അറോറ, സാറാ അലി ഖാന്‍, ജാന്‍വി കപൂര്‍ തുടങ്ങിയ താരങ്ങള്‍ ഈ വര്‍ഷം പാരീസ് സന്ദര്‍ശിച്ചിരുന്നു. ഫ്രഞ്ച് ഭക്ഷണവിഭവങ്ങളും സമ്മര്‍ ബാത്തും റീട്ടെയില്‍ തെറാപ്പിയും ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

മാലിദ്വീപ്

2024-ല്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ ഇടയില്‍ മാലിദ്വീപ് ഒരു മികച്ച തിരഞ്ഞെടുപ്പായി ഉയര്‍ന്നു. ശാന്തമായ ബീച്ചുകള്‍, മനോഹരമായ കാലാവസ്ഥ, മികച്ച സൂര്യാസ്തമയം എന്നിവയാല്‍ അനുഗ്രഹീതമായ ഇടമാണിത്. തിരക്കേറിയ അഭിനയജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഇത്. രാകുല്‍ പ്രീത് സിംഗ്, നേഹ ധൂപിയ, പരിനീതി ചോപ്ര എന്നിവര്‍ ഈ വര്‍ഷം ഇവിടെ എത്തിയിരുന്നു.

ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക് സിറ്റി ഒരിക്കലും സഞ്ചാരികളെ മടുപ്പിക്കാത്ത സ്ഥലങ്ങളില്‍ ഒന്നാണ്. ഈ വര്‍ഷവും അതിന് മാറ്റമൊന്നും വന്നിട്ടില്ല. മീരാ കപൂര്‍, കരിഷ്മ കപൂര്‍, പ്രിയങ്ക ചോപ്ര, ആമിര്‍ ഖാന്‍ എന്നിവര്‍ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിയിരുന്നു. സെന്‍ട്രല്‍ പാര്‍ക്ക്, ടൈംസ് സ്‌ക്വയര്‍ തുടങ്ങിയ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

ഗോവ

ഇന്ത്യയ്ക്കകത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ മുന്‍പന്തിയിലാണ് ഗോവയുടെ സ്ഥാനം. സെലിബ്രിറ്റികളുടേയും ഫസ്റ്റ് ചോയ്‌സാണ് ഇവിടം. ഭൂമി പെഡ്നേക്കര്‍, സാറാ അലി ഖാന്‍, ശില്‍പ ഷെട്ടി എന്നിവര്‍ ഈ വര്‍ഷം വിശ്രമവേളകളെ ആനന്ദകരമാക്കിയത് ഗോവയില്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+