Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ ബര്‍ത്ത്‌ഡേ ആഘോഷിക്കാം; അവസരം നമോ ഭാരതില്‍: മണിക്കൂറിന് ഇടാക്കുന്ന നിരക്ക് ഇങ്ങനെ

ബര്‍ത്ത്‌ഡേ പാര്‍ട്ടികളും വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടുമൊക്കെ വ്യത്യസ്തമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത്തരം ആഘോഷങ്ങള്‍ നമോ ഭാരത് ട്രെയിനില്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ കാപ്പിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (എന്‍സിആര്‍ടിസി) നമോ ഭാരത് ട്രെയിനുകളും ഡല്‍ഹിയിലെ സ്റ്റേഷനുകളും സ്വകാര്യ പരിപാടികള്‍ക്കായി വിട്ടുനല്‍കുന്നത്.

ആദ്യ ഘട്ടത്തില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലുള്ളവര്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. ആനന്ദ് വിഹാര്‍, ഗാസിയാബാദ്, മീററ്റ് സൗത്ത് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ സ്റ്റേഷനുകളും ഇതിനായി ലഭ്യമാണ്. ജന്മദിന പാര്‍ട്ടികള്‍, വിവാഹത്തോടനുബന്ധിച്ചുള്ള ഷൂട്ടുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവ നമോ ഭാരതിലെ ആധുനിക കോച്ചുകളിലും സ്റ്റേഷനുകളിലുമായി നടത്താം.

Namo Bharat

പുതിയ നയം അനുസരിച്ച് വ്യക്തികള്‍ക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കും മീഡിയ കമ്പനികള്‍ക്കും ട്രെയിനുകള്‍ ബുക്ക് ചെയ്യാം. ഇഷ്ടം അനുസരിച്ച് ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുന്നതും ഓടിക്കൊണ്ടിരിക്കുന്നതുമായ നമോ ഭാരത് കോച്ചുകള്‍ ബുക്ക് ചെയ്യാം. ഫോട്ടോഗ്രാഫിക്കായി ആകര്‍ഷകമായ പശ്ചാത്തലം നല്‍കുന്ന നമോ ഭാരത് കോച്ചുകള്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുയോജ്യമാണെന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതി. ചെറു പാര്‍ട്ടികള്‍ നടത്താനുള്ള സൗകര്യവും ഈ ആധുനിക കോച്ചുകളിലുണ്ട്.

ട്രെയിനുള്ളില്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് അലങ്കാരപ്പണികള്‍ നടത്താനും അനുവദിക്കും. ആഘോഷങ്ങള്‍ക്കായും ഷൂട്ടിങ്ങിനായും മണിക്കൂറിന് 5,000 രൂപയാണ് എന്‍സിആര്‍ടിസി ഈടാക്കുന്നത്. സിനിമ, ഡോക്യുമെന്ററികള്‍, പരസ്യങ്ങള്‍ എന്നിവയുടെ ഷൂട്ടിങ്ങിനായി വിശദമായ പദ്ധതി എന്‍സിആര്‍ടിസി രൂപപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കും ഷൂട്ടുകള്‍ക്കുള്ള സജ്ജീകരണള്‍ നടത്താനും പരിപാടിക്കു ശേഷം അവ നീക്കം ചെയ്യാനും അധികമായി 30 മിനിറ്റ് സമയം അനുവദിക്കുമെന്ന് എന്‍സിആര്‍ടിസി അറിയിച്ചു.

രാവിലെ ആറ് മുതല്‍ രാത്രി 11 വരെ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കൂ. ആഘോഷങ്ങള്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയോ മറ്റുള്ള യാത്രക്കാരെ അസൗകര്യപ്പെടുത്തുകയോ ചെയ്യരുത്. ആഘോഷങ്ങള്‍ എന്‍സിആര്‍ടിസി ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ അനുവദിക്കൂ. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കും.

ആഘോഷങ്ങളില്‍ വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. ഡല്‍ഹി-മീററ്റ് മേഖലയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+