Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി കായലിലൂടെ ഇന്ദ്രയിൽ കറങ്ങാം,കാഴ്ചകൾ കാണാം, ആസ്വദിച്ച് ഭക്ഷണം കഴിക്കാം; അറിയാം

കൊച്ചിയിലെത്തിയാൽ ഒരു ദിവസം എന്തൊക്കെ കാഴ്ചകൾ കാണാം? ഫോർട്ട് കൊച്ചി, ലുലു മാൾ, മറൈവ്‍ ഡ്രൈവ്, മട്ടാഞ്ചേരി, ജൂതത്തെരുവ്, തൃപ്പൂണിത്തുറ ഹിൽ പാലസ്, ബോൾഗാട്ടി പാലസ് ഇങ്ങനെ പോകുന്നു അല്ലേ. ഈ സ്ഥിരം കാഴ്ചകൾ ഒക്കെ ഒന്നു മാട്ടിപിടിച്ചാലോ... കൊച്ചിയിൽ വന്നു കൊച്ചി കായലൂടെ കറങ്ങി ഒരു ദിവസം ചെലവഴിക്കാം, പൈസ ഒരുപാട് ആവുകയുമില്ല. കുറഞ്ഞ ചെലവിൽ കൊച്ചി കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അസ്സലൊരു യാത്രയാണ് ഇന്ത്യയിലെ ഏറ്റവും നീളമേറിയ സോളാർ ക്രൂസ് ബോട്ടായ ഇന്ദ്രയിൽ ആസ്വദിക്കാനാകുക. ജലഗതാഗത വകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര കഴിഞ്ഞ ദിവസം മുതൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. യാത്രയെ കുറിച്ച് വിശദമായി അറിയാം

ബജറ്റ് യാത്രക്കാരെ ലക്ഷ്യം വെച്ച് ജലഗതാഗത വകുപ്പാണ് ഇന്ദ്ര ക്രൂയിസ് സർവ്വീസ് നടത്തുന്നത്. ആകെ 3.7 കോടി രൂപയാണ് ഇതിന്‍റെ നിർമാണ ചെലവ്. 25 കിലോ വോട്ടിന്റെ സൗരോർജ സംവിധാനത്തിലൂടെയാണ് ബോട്ട് പ്രവർത്തിക്കുക. സൗരോർജം കുറയുന്ന സമയത്ത് വൈദ്യുതിയിലും ബോട്ട് പ്രവർത്തിപ്പിക്കാം. രണ്ടു നിലകളാണ് ബോട്ടിനുള്ളത്. ഇതിന്റെ താഴെ നില എസി ആണ്.

indra2-

ദിവസവും രണ്ട് സർവ്വീസുകളാണ് ഉണ്ടാകും. ഒന്ന് ഒന്ന് രാവിലെ 11 നും മറ്റൊന്ന് വൈകീട്ട് 4 നും. കായല്‍ സൗന്ദര്യം ആസ്വദിച്ച് രണ്ടു മണിക്കൂര്‍ വിനോദസഞ്ചാരികൾക്ക് കായലിൽ ചുറ്റിക്കറങ്ങാം. 100 പേര്‍ക്ക് യാത്ര ചെയ്യാം. ബോള്‍ഗാട്ടി പാലസ്, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വൈപ്പിന്‍, കമാലക്കടവ്, ഫോര്‍ട്ട് കൊച്ചി, വില്ലിങ്ടണ്‍ ഐലന്‍ഡ് എന്നിവിടങ്ങളിലൂടെയാണ് യാത്ര യാത്രയില്‍ കുടുംബശ്രീയുടെ ഭക്ഷണ വിഭവങ്ങളും സഞ്ചാരികൾക്ക് ലഭിക്കും. വൈകീട്ടുള്ള യാത്രയില്‍ കൊച്ചിയിലെ അതിമനോഹര അസ്തമയങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും കുട്ടികള്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9400050351, 9400050350 നമ്പറുകളിൽ ബന്ധപ്പെടാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+