Get Updates
Get notified of breaking news, exclusive insights, and must-see stories!

കീശ ചോരാതെ മാലദ്വീപ് കാണാം; സ്മാര്‍ട്ട് പ്ലാനിങ്ങിലൂടെ ഇങ്ങനെ കാശ് ലാഭിക്കാം

എവിടേക്കു പോകാനാണ് ആഗ്രഹമെന്നു ചോദിച്ചാല്‍ ഒട്ടുമിക്ക യാത്രാപ്രേമികളുടെയും ആദ്യ ഉത്തരങ്ങളിലൊന്നായിരിക്കും മാലദ്വീപ്. കാരണം കടലിന്റെ മനോഹര കാഴ്ച്ചകള്‍ ഒരുക്കുന്ന മാലദ്വീപിന്റെ ദൃശ്യഭംഗി തന്നെ. വലിയ വിസ നടപടികള്‍ ഒന്നും ഇല്ലാതെ തന്നെ ഇന്ത്യയില്‍ നിന്ന് മാലദ്വീപില്‍ എത്താം എന്നതും ഇവിടം ഇന്ത്യക്കാരുടെ ഇഷ്ട ഇടമാക്കുന്നു.

മനോഹരമായ പശ്ചാത്തലത്തില്‍ സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് മാലദ്വീപിലേക്കുപോകാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ കണ്ടാല്‍ അവിടെ ആഡംബര റിസോര്‍ട്ടുകള്‍ മാത്രമാണ് ഉള്ളതെന്ന് തോന്നിപ്പോകും. അവിടേക്ക് പോകാന്‍ വലിയൊരു തുക ചിലവഴിക്കണമെന്ന ആശങ്കയെ തുടര്‍ന്നാണ് പലരും വേണ്ടെന്ന് വയ്ക്കുന്നത്.

Maldives

മാലദ്വീപ് സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നല്ല. കീശ ചോരാതെയും വലിയ ബാങ്ക് ബാലന്‍സ് ഇല്ലാതെയും മാലദ്വീപില്‍ പോയി വരാം. ചുരുങ്ങിയ ചിലവില്‍ അവിടെ താമസിക്കാനുള്ള നിരവധി ഓപ്ഷനുകള്‍ ഉണ്ട്. വലിയ റിസോര്‍ട്ടുകള്‍ തിരഞ്ഞെടുക്കാതിരുന്നാല്‍ തന്നെ ചിലവ് വലിയ തോതില്‍ കുറയും.

ചില സ്മാര്‍ട്ട് ചോയിസുകളിലൂടെ നിങ്ങള്‍ക്ക് ബജറ്റ് കുത്തനെ കുറയ്ക്കാന്‍ കഴിയും. പ്രാദേശിക ദ്വീപുകളില്‍ താമസിച്ച്, പ്രാദേശിക ഭക്ഷണം കഴിച്ച് സ്ഥലങ്ങള്‍ കാണാന്‍ അവിടെ നിരവധി അവസരങ്ങളുണ്ട്. സ്മാര്‍ട്ട് പ്ലാനിങ്ങിലൂടെ മാലദ്വീപിലേക്കുള്ള യാത്ര കടബാധ്യതയില്ലാത്തതാക്കി മാറ്റാം.

കുറഞ്ഞ ബജറ്റില്‍ മാലാദ്വീപ് കാണാന്‍ പറ്റിയ സമയം ഓഫ് സീസണ്‍ ആണ്. സാധാരണയായി മെയ് മുതല്‍ നവംബര്‍ വരെയാണ് ഓഫ് സീസണ്‍. ഈ കാലയളവില്‍ വിമാന ടിക്കറ്റുകളുടെ നിരക്കും കുറവായിരിക്കും. കുറഞ്ഞ നിരക്കില്‍ താമസവും ലഭിക്കും.

താമസം പ്രാദേശിക ദ്വീപുകളില്‍

വലിയ റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ ഇതിന് വലിയ ചിലവുണ്ട്്. പ്രാദേശിക ദീപുകളില്‍ താമസിക്കുക എന്നതാണ് ചിലവ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. മാഫുഷി, ദിഗുര ഉള്‍പ്പെടെയുള്ള പ്രാദേശിക ദീപുകളില്‍ താങ്ങാനാകുന്ന വിലയില്‍ വൃത്തിയുള്ള താമസ സൗകര്യങ്ങളും ഗസ്റ്റ് ഹൗസുകളും ഇവിടെ ലഭിക്കും. ദ്വീപിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം പ്രാദേശിക സംസ്‌കാരം അടുത്തറിയാനും ഇങ്ങനെയുള്ള ഗസ്റ്റ് ഹൗസുകള്‍ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കുന്നു.

റിസോര്‍ട്ടുകളിലെ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിന് വളരെയധികം ചിലവ് വരും. പകരം പ്രാദേശിക കഫേകളിലും മാര്‍ക്കറ്റുകളിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പല ഗസ്റ്റ് ഹൗസുകളും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ നേരത്തെ ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ പണം ലാഭിക്കാം.

വിമാനങ്ങള്‍ നേരത്തെ ബുക്ക് ചെയ്യുക

മാലദ്വീപിലേക്കുള്ള വിമാനങ്ങള്‍ നേരത്തെ ബുക്ക് ചെയ്താല്‍ നല്ല ഓഫറുകള്‍ കണ്ടെത്താനാകും. അവിടെയെത്തി പ്രാദേശിക ദ്വീപുകളിലേക്ക് പോകാന്‍ ഫെറികളോ സ്പീഡ് ബോട്ടോ തിരഞ്ഞെടുക്കുക. ഇത് സീപ്ലെയിനിനേക്കാള്‍ ചിലവ് കുറവാണ്. ചില ഗസ്റ്റ് ഹൗസുകള്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ബുക്ക് ചെയ്യുന്നതിന് മുമ്പ് അന്വേഷിക്കുക. നീന്തല്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കൈയില്‍ കരുതിയാല്‍ പണം ലാഭിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+