പ്രണയിക്കാന്‍ ദൂരെയെങ്ങും പോകേണ്ട; പാരീസിനെ കടത്തിവെട്ടി ഡേറ്റിംഗിന് മികച്ച സ്ഥലമായി ഈ ഇന്ത്യന്‍ നഗരം
പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ് പാരീസും ദുബായും ന്യൂയോര്‍ക്കും ഒക്കെ. പലരും ഡേറ്റിങ്ങിനായും തങ്ങളുടെ പ്രണയം തുറന്നു പറയാനുമൊക്കെ ഈ മനോഹര നഗരങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഈ വലിയ നഗരങ്ങളുടെ ജനപ്രീതി കുറഞ്ഞിട്ടുണ്ട്. അതിന് കാരണം താങ്ങാനാകാത്ത ചിലവാണ്. പ്രണയിനിക്ക് ഒരു കപ്പ് കാപ്പി മേടിച്ചു കൊടുക്കണമെങ്കില്‍ പോലും വന്‍ തുക മുടക്കേണ്ടി വരും.
അതിനാല്‍ തന്നെ പാരീസും ന്യൂയോര്‍ക്കും ഒക്കെ വിട്ട് ആളുകള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ തുടങ്ങി. ഇപ്പോഴിതാ ടൈം ഔട്ടിന്റെ 2025ലെ ആഗോള സര്‍വ്വേയില്‍ ഡേറ്റിങ്ങിന് ലോകത്തെ ഏറ്റവും മികച്ച നഗരമായി ഒരു ഇന്ത്യന്‍ നഗരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്.പാരീസ്, ടോക്കിയോ, ന്യൂയോര്‍ക്ക് തുടങ്ങിയ മഹാനഗരങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ നഗരം പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എത്തിയത്.

ഡേറ്റിങ്ങിന് ഏറ്റവും മികച്ച സ്ഥലമായി ആളുകള്‍ തിരഞ്ഞെടുത്തത് മുംബൈ നഗരത്തെയാണ്. 72 ശതമാനമാണ് മുംബൈനഗരത്തിന് ലഭിച്ച വോട്ട്. എല്ലാ വിഭാഗക്കാര്‍ക്കും താങ്ങാന്‍ ആകുന്ന ചെലവാണ് ഈ നഗരത്തെ പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ടതാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പോസിറ്റീവ് അനുഭവങ്ങളാണ് മുംബൈയെ കുറിച്ച് പങ്കുവെച്ചത്. മുംബൈയിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ കടല്‍ത്തീരങ്ങള്‍, ഫുട്പാത്തുകള്‍, തിരക്കേറിയ ജീവിതം, തെരുവ് ഭക്ഷണം, മഴക്കാലത്തെ റൊമാന്റിക് മൂഡ്, നൈറ്റ് ലൈഫ് തുടങ്ങി നിരവധി ഘടകങ്ങള്‍ മുംബൈയെ സര്‍വേയില്‍ മുന്നിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമകളുടെ സ്വാധീനവും മുംബൈയ്ക്ക് പട്ടികയില്‍ മുന്നിലെത്താന്‍ തുണയായി. നിരവധി പ്രണയം ചിത്രങ്ങള്‍ മുംബൈയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മുംബൈയില്‍ തന്നെ പ്രണയിതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം മറൈന്‍ ഡ്രൈവാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സന്തോഷകരമായ ഒരു അന്തരീക്ഷവും ഊര്‍ജവും ഇവിടെയുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
ഭക്ഷണം, സംസ്‌കാരം, രാത്രി ജീവിതം, ജീവിത നിലവാരം, സുരക്ഷ എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ഏറ്റവും മികച്ച ഡേറ്റിംഗ് സ്ഥലം തിരഞ്ഞെടുക്കുന്നത്. ടൈം ഔട്ടിന്റെ 2025ലെ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലെത്തിയത് അബുദാബിയാണ്. കൊളംബിയയിലെ മെഡെലിന്‍, ആംസ്റ്റര്‍ഡാം, അമേരിക്കയിലെ ന്യൂ ഒര്‍ലിയന്‍സ്, നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം എന്നിവയാണ് സര്‍വേയില്‍ ഏറ്റവും മുന്നിലെത്തിയ നഗരങ്ങള്‍.
ടോക്കിയോ, ഹോങ്കോങ് എന്നിവയൊക്കെ പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കാരണം ഉയര്‍ന്ന ജീവിതച്ചെലവാണ്. പ്രണയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഏറ്റവും ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ നഗരവും മുംബൈയാണ്. ലോകത്തില്‍ തന്നെ 49-ാമത്തെ മികച്ച നഗരമായും സന്തോഷ സൂചികയില്‍ മൂന്നാം സ്ഥാനത്തും മുംബൈ എത്തി.


Click it and Unblock the Notifications