കേരളത്തിന് 65000 കോടി, ബംഗാളിന് 95,000 കോടി,തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകി ധനമന്ത്രി
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളം, ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ബജറ്റിൽ വലിയ പരിഗണന നൽകിയിരിക്കുന്നത്. കേരളത്തിൽ ദേശീയ പാത വികസനത്തിന് 65,000 കോടി പ്രഖ്യാപിച്ചപ്പോൾ ബംഗാളിന് 95,000 കോടിയും തമിഴ്നാടിന് 1.03 ലക്ഷം കോടിയുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ശക്തമാക്കിയിരിക്കെയാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ .

കേരളത്തിൽ 1,100 കിലോമീറ്റർ ദേശീയ പാത വികസനത്തിനാണ് 65,000 കോടിയുടെ പദ്ധതി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.മെട്രോ 11.5 കി.മീ കൂടി നീട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
ബംഗാളില്‍ 675 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മിക്കും.ഇതിനായി 95000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മധുര-കൊല്ലം ഉൾപ്പെടെ ദേശീയപാത ഉൾപ്പെടെയാണിത്.
അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications