തിങ്ങിഞെരുങ്ങി മട്ടന്നൂര്‍: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിൽ വൻ ഗതാകത കുരുക്ക് !!!
മട്ടന്നൂര്‍:മൂര്‍ഖന്‍പറമ്പില്‍ അന്താരാഷ്ട്രവിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ മട്ടന്നൂരിന് ശ്വാസം മുട്ടുന്നു. കുടക്, ഇരിട്ടി, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്ക് വരണമെങ്കില്‍ മട്ടന്നൂര്‍ നഗരത്തിലൂടെ കടന്നു പോകണം. റോഡുകളുടെ വീതികുറവും റോഡരികിലെ പാര്‍ക്കിങും കൊണ്ട് സാധാരണ ഗതിയില്‍ തന്നെ മട്ടന്നൂര്‍ നഗരത്തിലൂടെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങള്‍ ഇവിടെ ഗതാഗതകുരുക്കില്‍പ്പെട്ട് വിലയേറിയ സമയം പാഴാക്കി കളയേണ്ട സ്ഥിതിയാണുള്ളത്. വിമാനത്താവളത്തിലേക്ക് സമാന്തര ബൈപ്പാസ് റോഡുകള്‍ നിര്‍മിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും ഈക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.പാനൂര്‍ കൂത്തുപറമ്പ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നെടുവോട്ടുംകുന്ന് കനാല്‍ റോഡ് വഴി വിമാനത്താവളത്തിലേക്കുള്ള ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാരംഭ നടപടികള്‍പ്പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഈ സ്ഥലം പഴശ്ശികനാല്‍ പദ്ധതി പ്രദേശമായതിനാല്‍ സാങ്കേതിക തടസങ്ങളാണ് കാരണമായി പറയുന്നത്. കനാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമായാല്‍ വെറുംരണ്ടുകിലോമീറ്റര് സഞ്ചരിച്ചാല്വിമാനത്താവളത്തിലെത്താം.

ഇരിട്ടിയില്‍ നിന്നും കോടതി ഇറിഗേഷന്‍ ഓഫീസ് റോഡുവഴി വഴി മട്ടന്നൂര്‍ നഗരത്തില്‍ കയറാതെ തലശ്ശേരി റോഡിലെത്താനുള്ള ബൈപ്പാസ് റോഡിനായുള്ള പദ്ധതിയും നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂവുടമകള്‍ സ്ഥലം വിട്ടു നല്കാത്തതിനാല് അതും നടന്നില്ല.
കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് എടയന്നൂര്‍ -കാനാട് -കീഴല്ലൂര്‍ വഴിയും കൊതേരി നാഗവളവില്‍ നിന്നും നേരിട്ട് അഞ്ചരക്കണ്ടി റോഡിലേക്കും ബൈപ്പാസ് റോഡിന് സാധ്യതയുണ്ട്. തളിപ്പറമ്പ്,ശ്രീകണ്ഠപുരം, നടുവില്‍, ആലക്കോട് തുടങ്ങിയ മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മട്ടന്നൂര്‍ മരുതായി ജങ്ഷനിലെ ഗതാഗതക്കുരുക്കിപ്പെടാതെ കൊക്കയില്‍ വായന്തോട് ബൈപ്പാസ് റോഡാക്കി മാറ്റാനും വേണമെങ്കില്‍ കഴിയും.
ഇരിട്ടി ഭാഗത്ത് വരുന്ന വാഹനങ്ങള്‍ നഗരം ചുറ്റാതെ തന്നെ മരുതായി റോഡില്‍ പ്രവേശിക്കാനുള്ള റോഡാണ് മട്ടന്നൂര്‍ പ്രധാനപ്പെട്ട ഏക ബൈപ്പാസ് റോഡ്.ഗള്‍ഫ് നാടുകളില്‍നിന്ന് മട്ടന്നൂരിലേക്ക് മണിക്കൂറുകള്‍ക്കകം പറന്നിറങ്ങാന്‍ കഴിയുമെന്നിരിക്കേ അവിടെനിന്നു ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രികര്‍ റോഡില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവരും
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications