കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്ങിഞെരുങ്ങി മട്ടന്നൂര്‍: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിൽ വൻ ഗതാകത കുരുക്ക് !!!

  • By Staff
Google Oneindia Malayalam News

മട്ടന്നൂര്‍:മൂര്‍ഖന്‍പറമ്പില്‍ അന്താരാഷ്ട്രവിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ മട്ടന്നൂരിന് ശ്വാസം മുട്ടുന്നു. കുടക്, ഇരിട്ടി, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്ക് വരണമെങ്കില്‍ മട്ടന്നൂര്‍ നഗരത്തിലൂടെ കടന്നു പോകണം. റോഡുകളുടെ വീതികുറവും റോഡരികിലെ പാര്‍ക്കിങും കൊണ്ട് സാധാരണ ഗതിയില്‍ തന്നെ മട്ടന്നൂര്‍ നഗരത്തിലൂടെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.

 'അർണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയിൽ അടച്ചിരിക്കുന്നു'.. വൈറലായി പാക് അവതാരകന്റെ വീഡിയോ 'അർണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയിൽ അടച്ചിരിക്കുന്നു'.. വൈറലായി പാക് അവതാരകന്റെ വീഡിയോ

വിമാനത്താവളത്തിലേക്കു പോകുന്ന വാഹനങ്ങള്‍ ഇവിടെ ഗതാഗതകുരുക്കില്‍പ്പെട്ട് വിലയേറിയ സമയം പാഴാക്കി കളയേണ്ട സ്ഥിതിയാണുള്ളത്. വിമാനത്താവളത്തിലേക്ക് സമാന്തര ബൈപ്പാസ് റോഡുകള്‍ നിര്‍മിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും ഈക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.പാനൂര്‍ കൂത്തുപറമ്പ് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നെടുവോട്ടുംകുന്ന് കനാല്‍ റോഡ് വഴി വിമാനത്താവളത്തിലേക്കുള്ള ബൈപ്പാസ് റോഡ് നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നുവെങ്കിലും പ്രാരംഭ നടപടികള്‍പ്പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഈ സ്ഥലം പഴശ്ശികനാല്‍ പദ്ധതി പ്രദേശമായതിനാല്‍ സാങ്കേതിക തടസങ്ങളാണ് കാരണമായി പറയുന്നത്. കനാല്‍ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമായാല്‍ വെറുംരണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍വിമാനത്താവളത്തിലെത്താം.

ഗതാഗതകുരുക്ക്

ഇരിട്ടിയില്‍ നിന്നും കോടതി ഇറിഗേഷന്‍ ഓഫീസ് റോഡുവഴി വഴി മട്ടന്നൂര്‍ നഗരത്തില്‍ കയറാതെ തലശ്ശേരി റോഡിലെത്താനുള്ള ബൈപ്പാസ് റോഡിനായുള്ള പദ്ധതിയും നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂവുടമകള്‍ സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ അതും നടന്നില്ല.

കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് എടയന്നൂര്‍ -കാനാട് -കീഴല്ലൂര്‍ വഴിയും കൊതേരി നാഗവളവില്‍ നിന്നും നേരിട്ട് അഞ്ചരക്കണ്ടി റോഡിലേക്കും ബൈപ്പാസ് റോഡിന് സാധ്യതയുണ്ട്. തളിപ്പറമ്പ്,ശ്രീകണ്ഠപുരം, നടുവില്‍, ആലക്കോട് തുടങ്ങിയ മലയോര മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മട്ടന്നൂര്‍ മരുതായി ജങ്ഷനിലെ ഗതാഗതക്കുരുക്കിപ്പെടാതെ കൊക്കയില്‍ വായന്തോട് ബൈപ്പാസ് റോഡാക്കി മാറ്റാനും വേണമെങ്കില്‍ കഴിയും.

ഇരിട്ടി ഭാഗത്ത് വരുന്ന വാഹനങ്ങള്‍ നഗരം ചുറ്റാതെ തന്നെ മരുതായി റോഡില്‍ പ്രവേശിക്കാനുള്ള റോഡാണ് മട്ടന്നൂര്‍ പ്രധാനപ്പെട്ട ഏക ബൈപ്പാസ് റോഡ്.ഗള്‍ഫ് നാടുകളില്‍നിന്ന് മട്ടന്നൂരിലേക്ക് മണിക്കൂറുകള്‍ക്കകം പറന്നിറങ്ങാന്‍ കഴിയുമെന്നിരിക്കേ അവിടെനിന്നു ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രികര്‍ റോഡില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവരും

English summary
Vehicles to the airport are stuck on the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X