By: Oneindia Malayalam Video Team
Published : October 28, 2017, 12:45

രാത്രിയില്‍ SI ലേഡീസ് ഹോസ്റ്റലില്‍, ചോദിച്ച കുട്ടിയെ മർദിച്ചു

Subscribe to Oneindia Malayalam


വനിതാ ഹോസ്റ്റലിന് മുന്നില്‍ രാത്രിസമയം എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമർദനം. കഴുത്തിനും എല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിന് സമീപം താമസിക്കുന്ന പുരുഷോത്തമൻറെ മകൻ അജയ്ക്കാണ് എസ്ഐയുടെ മർദനമേറ്റത്. സംഭവത്തെക്കുറിച്ച് ഡിജിപി കോഴിക്കോട് കമ്മീഷണറോട് വിശദീകരണം തേടി. രാത്രിസമയത്ത് വനിതാ ഹോസ്റ്റലിന് മുന്നില്‍ മെഡിക്കല്‍ കോളജ് എസ്ഐയെ കണ്ടത് പുരുഷോത്തമൻ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനിതാ ഹോസ്റ്റൽ പരിസരത്താണ് സംഭവമുണ്ടായത്. പിതാവിനെ മർദ്ദിക്കുന്നത് കണ്ടാണ് 16കാരൻ സംഭവസ്ഥലത്തെത്തുന്നത്. തുടർന്ന് കുട്ടിയെയും എസ്ഐ മർദ്ദിക്കുകയായിരുന്നു.മർദ്ദിച്ചവശനാക്കിയ കുട്ടിയെ എസ്ഐ ജീപ്പിൽ എടുത്തിട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ അമ്മയും സഹോദരിയും ചേർന്ന് ജീപ്പ് തടഞ്ഞതോടെ സംഭവം കൂടുതൽ വഷളായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം