By: Oneindia Malayalam Video Team
Published : December 26, 2017, 04:17

വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ, ആഷിഖ് അബുവിന്റെ കിടിലൻ പ്രതികരണം

Subscribe to Oneindia Malayalam

സ്വതന്ത്രമായ ചിന്തയും നിലപാടുമുള്ള സ്ത്രീകളോട് സമൂഹത്തിലെ ഒരു കൂട്ടര്‍ക്കുള്ള അഹസിഷ്ണുതയുടെ ഇരയാക്കപ്പെടുകയായിരുന്നു പാര്‍വ്വതി. പാര്‍വ്വതിക്കൊപ്പം നില്‍ക്കുന്നു എന്ന പേരില്‍ നടി റിമാ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുന്നു. ആഷിഖിന്റെ പുതിയ ചിത്രമായ മായാനദിക്ക് നേരെ ഇക്കൂട്ടരുടെ വന്‍ ഹേറ്റ് ക്യാംപെയ്ന്‍ ആണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടുന്ന ഫാന്‍സ് എന്ന പേരിലുള്ള വെട്ടുകിളിക്കൂട്ടത്തിന് തകര്‍പ്പന്‍ മറുപടിയുമായി ആഷിഖ് അബു തന്നെ രംഗത്ത് വന്നിട്ടുണ്ട്.മലയാള സിനിമയില്‍ നിലപാടുകളുടെ പേരില്‍ പൊതുശ്രേണിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുടെ കൂട്ടത്തിലാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും പാര്‍വ്വതിയും ഉള്‍പ്പെടെയുള്ളവര്‍. സിനിമയിലേയും ജീവിതത്തിലേയും രാഷ്ട്രീയം തുറന്ന് പറയാന്‍ മടിക്കാത്ത ചുരുക്കം ചിലരില്‍ ഇവരുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നിന്നതോട് കൂടിയാണ് ഇവര്‍ സിനിമയിലെ പ്രബലപക്ഷത്തിന് ശത്രുക്കളായത്. പുതിയ വിവാദങ്ങളോട് ആഷിഖ് അബു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയില്‍ തനിക്കെതിരെ നടക്കുന്ന പൊങ്കാല തന്നെ ബാധിക്കുന്നതല്ല എന്നാണ് ആഷിഖ് വ്യക്തമാക്കുന്നത്. താന്‍ പഠിച്ചത് മഹാരാജാസ് കോളേജിലാണ്. കോളേജിലെ സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. വേട്ടപ്പട്ടി കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ എന്നതായിരുന്നു അന്ന് വിളിച്ച മുദ്രാവാക്യം. മനസ്സ് അന്നേ സജ്ജമായിരുന്നുവെന്ന് ആഷിഖ് അബു പറയുന്നു. സോഷ്യല്‍ മീഡിയയിലെ പൊങ്കാലയില്‍ അതുകൊണ്ട് തന്നെ പെട്ടെന്ന് പതര്‍ച്ച തോന്നുന്ന ആളല്ല. മൂന്നരക്കോടി ജനങ്ങളില്‍ ഫേസ്ബുക്കില്‍ സ്ത്രീകളെ ചിത്ത വിളിക്കുകയൊക്കെ ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം