By: Oneindia Malayalam Video Team
Published : January 06, 2018, 05:20

ന്യൂസ് മേക്കർ പുരസ്കാരം മഞ്ജുവാര്യർക്ക്

Subscribe to Oneindia Malayalam

2017ലെ ന്യൂസ് മേക്കറായി മലയാളികളുടെ ഇഷ്ടനായിക മഞ്ജുവാര്യരെ വണ്‍ഇന്ത്യ വായനക്കാര്‍ തിരഞ്ഞെടുത്തു. വായനക്കാര്‍ക്കിടയില്‍ വണ്‍ഇന്ത്യ മലയാളം നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് മഞ്ജുവാര്യര്‍ക്ക്. ഇക്കഴിഞ്ഞ വര്‍ഷം വാര്‍ത്താ മാധ്യമങ്ങളില്‍ തിളങ്ങി നിന്ന നിരവധി പ്രമുഖര്‍ക്കിടയില്‍ നിന്നാണ് വായനക്കാര്‍ മഞ്ജുവാര്യരെ ന്യൂസ് മേക്കറായി തിരഞ്ഞെടുത്തത്.മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവ വേദികളിലെ മികച്ച പ്രകടനം വഴി സിനിമയിലേക്കെത്തിയ മഞ്ജുവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തുടക്കത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷം വീണ്ടും തിരിച്ചെത്തി.മൊത്തം രേഖപ്പെടുത്തിയ വോട്ടില്‍ 23 ശതമാനം വായനക്കാരും മഞ്ജുവിനെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം സ്ഥാനത്തും നടന്‍ ദിലീപ് മൂന്നാം സ്ഥാനത്തുമെത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം