By: Oneindia Malayalam Video Team
Published : November 24, 2017, 05:51

കൈരളിക്കും ബ്രിട്ടാസിനുമെതിരെ ആഞ്ഞടിച്ച് മീര

Subscribe to Oneindia Malayalam

Actress Meeran Vasudevan's allegations about John Brittas and Kairali Channel.

കൈരളി ചാനലിലെ ജെ ബി ജംഗ്ഷൻ പരിപാടിക്കെതിരെയും അവതാരകൻ ജോണ്‍ ബ്രിട്ടാസിനെതിരെയും ആഞ്ഞടിച്ച് നടി മീര വാസുദേവൻ. താൻ ജെ ബി ജംഗ്ഷനില്‍ പറഞ്ഞ വാചകങ്ങള്‍ വളച്ചൊടിച്ചുവെന്നും ഫ്ലോറില്‍ കാണാത്ത ക്ലിപ്പുകള്‍ എയർ ചെയ്തപ്പോള്‍ കൂട്ടിച്ചേർത്തുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മീര ഉന്നയിച്ചിരിക്കുന്നത്. ആരെങ്കിലും നമ്മളോട് മോശമായി പെരുമാറിയാല്‍ നമ്മള്‍ മോശക്കാരാവുകയല്ല, നമ്മളോട്അങ്ങനെ പെരുമാറുന്നവരുടെ തനിനിറം വെളിവാകുകയാണ് ചെയ്യുകയെന്നും മീര ഫേസ്ബുക്കില്‍ കുറിച്ചു. ഷോയുടെ റേറ്റിംഗ് കൂട്ടാൻ തൻറെ വാക്കുകള്‍ ദുർവ്യാഖ്യാനം ചെയ്യുകയും തന്മാത്രയിലെ ചില ഇൻറിമേറ്റ് സീനുകളുടെ ക്ലിപ്പുകള്‍ കൂട്ടിച്ചേർക്കുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അസ്ഥാനത്തുമാണ് ഈ ഷോയുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഉണ്ടായത്. എന്നാല്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ഈ ഷോയെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം