By: Oneindia Malayalam Video Team
Published : January 19, 2018, 03:03

ദിലീപിന് ആശ്വസിക്കാം , ബി സന്ധ്യക്ക് സ്ഥാനമാറ്റം

Subscribe to Oneindia Malayalam

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണി പുതിയ വിവാദങ്ങള്‍ക്ക് വഴിവക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.സ്വാഭാവിക നടപടി എന്നാണ് വിശദീകരണം എങ്കിലും ചില ആശങ്കകള്‍ പലകോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ്, ഏറെ ആരോപണങ്ങള്‍ ബി സന്ധ്യക്കെതിരെ ഉന്നയിച്ചിരുന്നു.കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായി എന്ന് ഇനിയും പറയാന്‍ കഴിയില്ല. ഏറ്റവും നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് എഡിജിപി ബി സന്ധ്യയും. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം