By: Oneindia Malayalam Video Team
Published : May 10, 2017, 04:07

അമൃതാനന്ദമയിക്ക് കാവല്‍ നില്‍ക്കാന്‍ ജവാന്മാര്‍ എത്ര പേരെന്നോ?

Subscribe to Oneindia Malayalam

ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ് നിയോഗിക്കുക. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും. അമൃതാനന്ദമയിക്ക് സുരക്ഷയുടെ ഭാഗമായി രണ്ട് വാഹനങ്ങളുടെ അകമ്പടിയുമുണ്ടാകും. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്. നേരത്തെ യോഗ ഗുരു ബാബാ രാംദേവും ഇസെഡ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം