By: Oneindia Malayalam Video Team
Published : November 14, 2017, 12:51

ഗുജറാത്തില്‍ വർഗീയ പ്രചാരണം, മുസ്ലിമുകളെ ലക്ഷ്യം വെക്കുന്നു?

Subscribe to Oneindia Malayalam

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞടുപ്പ് ചൂടിലാണ് സംസ്ഥാനം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന പോരാട്ടം. പട്ടേല്‍ സമരനായകൻ ഹർദീക് പട്ടേലും ബിജെപിക്കെതിരെ അതിശക്തമായ നിലപാടെടുത്ത് രംഗത്തുണ്ട്. അതിനിടയില്‍ ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍ ഗുജറാത്തില്‍ നിന്ന് പുറത്തുവരികയാണ്. അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വര്‍ഗ്ഗീയവിഷം വമിക്കുന്ന പോസ്റ്ററുകളും ഇത്തരത്തില്‍ പതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്.ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അതിന്റെ ഭാഗമായാണ് മുസ്ലീം വീടുകള്‍ക്ക് മേല്‍ ഇത്തരം ചിഹ്നങ്ങള്‍ പതിപ്പിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം