By : Oneindia Malayalam Video Team
Published : October 24, 2017, 03:44
01:36
റണ്വേയില്ലെങ്കില് ഇന്ത്യക്കാര്‍ക്ക് പുല്ലാ! വിമാനങ്ങള്‍ ഹൈവേയിലിറക്കി പ്രകടനം
ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ . ഉത്തർപ്രദേശ് ഉന്നാവോയിലെ ലഖ്നോ–ആഗ്ര എക്സ്പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പറന്നിറങ്ങി. വ്യോമസേനാഭ്യാസത്തിന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തിങ്കളാഴ്ച മുതൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയാണ് ഇത്. വ്യോമസേനയുടെ സി–130 ‘സൂപ്പർ ഹെർകുലീസ്’ വിമാനമാണ് ആദ്യം ഹൈവേയിൽ സുരക്ഷിത ലാൻഡിങ് നടത്തിയത്.