By: Oneindia Malayalam Video Team
Published : August 23, 2017, 10:28

ജാഗ്രതൈ! ഈ ബ്രൗസര്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്!

Subscribe to Oneindia Malayalam

ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസറിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. യുസി ബ്രൗസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനക്ക് ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഉടന്‍ അന്വേഷണം ആരംഭിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിവരം സത്യമാണെന്ന് തെളിഞ്ഞാല്‍ യുസി ബ്രൗസര്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചൈനീസ് കമ്പനിയായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസറുകളിലൊന്നാണ്. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോരുന്നതായി ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും വിവരങ്ങള്‍ ചോരുന്നുവെന്നാണ് ചിലര്‍ പരാതിപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ച് യുസി വെബിന് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും ഐടി മന്ത്രാലയം അറിയിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം