By: Oneindia Malayalam Video Team
Published : November 16, 2017, 01:23

കണ്ണന്താനം വീണ്ടും 'തള്ളന്താനം' ആയി, ട്രോളര്‍മാര്‍‌ക്ക് ചാകര

Subscribe to Oneindia Malayalam

കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ തുടങ്ങിയതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സമയദോഷം. എന്ത് പറഞ്ഞാലും അത് തള്ളലാകും, അവസാനം ട്രോളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യും. കണ്ണന്താനത്തിന് മാത്രമല്ല ഭാര്യക്കും വേണ്ടതിലധികം ട്രോളുകള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ചെറിയൊരു ഇടവേളക്ക് ശേഷം കണ്ണന്താനം ട്രോളുകള്‍ വീണ്ടും ഹിറ്റായിരിക്കുകയാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് പുതിയ ചര്‍ച്ച. 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ...!!! ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ 'തള്ളന്താനം' എന്ന് വിളിച്ച് കളിയാക്കുന്നതിനെ കുറ്റം പറയാന്‍ പറ്റുമോ? എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം