By: Oneindia Malayalam Video Team
Published : December 15, 2017, 05:04

അനുഷ്കയുടെയും വിരാടിന്‍റെയും ഹണിമൂണ്‍ ഇവിടെയാണ്

Subscribe to Oneindia Malayalam

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു അനുഷ്കയും വിരാടും വിവാഹിതരായത്. ഇറ്റലിയില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. ഇപ്പോഴിതാ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുകയാണ്. കോലിയുടെ തോളില്‍ കൈവച്ച് റെമാന്‍റിക്കായി എടുത്ത സെല്‍ഫിയാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ആരാധകര്‍ക്ക് അടുത്ത അകാംക്ഷ. എവിടെയായിരിക്കും ഇരുവരും ഹണിമൂണ്‍ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. പലരും പറയുന്നത് പല സ്ഥലങ്ങളാണ്. കനത്ത മഞ്ഞുനിറഞ്ഞ സ്ഥലത്തു വച്ചാണ് കോലിയും അനുഷ്‌കയും സെല്‍ഫിയെടുത്തിരിക്കുന്നത്. സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡ് തന്നെയെന്ന് ഒരുകൂട്ടര്‍ ഉറപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗം പറയുന്നു വിവാഹം നടന്ന ഇറ്റലി തന്നെയാണ് ലൊക്കേഷനെന്ന്. തീര്‍ത്തും രഹസ്യമായി നടത്തിയ വിവാഹം പോലെ തന്നെ ഹണിമൂണ്‍ സംബന്ധിച്ച കാര്യങ്ങളും കോലിയും അനുഷ്‌കയും ഒന്നും പുറത്തിവിട്ടിട്ടില്ല. ഏതു രാജ്യത്താണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നതെന്ന് ചിന്തിച്ച് തലപുകയ്ക്കുകയാണ് ആരാധകര്‍. ഫോട്ടോയ്ക്ക് താഴെ അനുഷ്‌കയിട്ട അടിക്കുറുപ്പാണ് ഏറ്റവും ശ്രദ്ധേയം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം