By: Oneindia Malayalam Video Team
Published : November 23, 2017, 04:22

വിദ്യാര്‍ത്ഥിനി ജീവനൊടുക്കി, ഹോസ്റ്റലിന് തീയിട്ട് സഹപാഠികള്‍

Subscribe to Oneindia Malayalam

വിദ്യാർഥിനി ആത്മഹത്യ ചെയ്തതതുമായി ബന്ധപ്പെട്ട് ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയിൽ വ്യാപക അക്രമം. പ്രേകോപിതരായ വിദ്യാർഥികൾ ഹോസ്റ്റ്ലിന് തീ ഇടുക‍യും ഫർണിച്ചറുകൾ തല്ലി തകർക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ആന്ധ്രാ പ്രദേശിൽ നിന്നുള്ള എഞ്ചിനിയറിംഗ് വിദ്യാർഥി രാജ് മോണിക്ക ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചതിന് പിടിക്കപ്പെട്ടിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് മോണിക്ക ആത്മാഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീയണയ്ക്കാന്‍ എത്തിയ അഗ്നിശമന സേനയെ വിദ്യാര്‍ഥികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ നീക്കിയാണ് തീയണച്ചത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഹോസ്റ്റല്‍ കെട്ടിടവും യൂണിവേഴ്‌സിറ്റിയുമെല്ലാം ഇപ്പോല്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് രാഗ മോണിക്കയെ പിടികൂടുകയും തുടര്‍ന്നു പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതില്‍ മനം നൊന്താവാം വിദ്യാര്‍ഥിനി ജീവനൊടുക്കിയതെ്ന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം