By: Oneindia Malayalam Video Team
Published : November 03, 2017, 09:46

ആശിഷ് നെഹ്റയുടെ വിരമിക്കലിന് പിന്നില്‍ ഭുവി?

Subscribe to Oneindia Malayalam

ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയത്തില്‍ തുടങ്ങി അവിടെത്തന്നെ ആശിഷ് നെഹ്റയെന്ന ഇന്ത്യൻ താരത്തിൻറെ കരിയറിന് വിരാം കുറിച്ചു. ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തോടെയാണ് ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 20 വർഷത്തെ കരിയറില്‍ ഇന്ത്യയുടെ വെറ്ററൻ പേസർ 163 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യത്തെയും അവസാനത്തെയും ഓവർ എറിഞ്ഞാണ് നെഹ്റ കളിജീവിതം അവസാനിപ്പിച്ചത്. നാലോവറിൽ 29 റൺസ്. ഹർദീക് പാണ്ഡ്യ ക്യാച്ച് വിട്ടില്ലായിരുന്നില്ലെങ്കിൽ അവസാന കളിയിൽ ഒരു വിക്കറ്റും നെഹ്റയുടെ പേരിൽ ഇരുന്നേനെ. ടി20യില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൌളറാണ് നെഹ്റ. താൻ വിരമിക്കുന്നതിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാക്കുകയാണ് നെഹ്റ. ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമിന്റെ പേസ് ആക്രമണം നയിക്കേണ്ട സമയമാണിതെന്ന് നെഹ്‌റ പറയുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്‍പ് വരെ ഭുവിയുടെ ഫോം പിറകോട്ടായിരുന്നു. എന്നാലിപ്പോള്‍, മികച്ച ഫോമിലാണ് കളിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം