By: Oneindia Malayalam Video Team
Published : November 02, 2017, 10:45

വിജയത്തോടെ നെഹ്റക്ക് വിട!

Subscribe to Oneindia Malayalam


ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയത്തില്‍ തുടങ്ങി അവിടെത്തന്നെ ആശിഷ് നെഹ്റയെന്ന ഇന്ത്യൻ താരത്തിൻറെ കരിയറിന് വിരാം കുറിച്ചു. ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തോടെയാണ് ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 20 വർഷത്തെ കരിയറില്‍ ഇന്ത്യയുടെ വെറ്ററൻ പേസർ 163 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യത്തെയും അവസാനത്തെയും ഓവർ എറിഞ്ഞാണ് നെഹ്റ കളിജീവിതം അവസാനിപ്പിച്ചത്. നാലോവറിൽ 29 റൺസ്. ഹർദീക് പാണ്ഡ്യ ക്യാച്ച് വിട്ടില്ലായിരുന്നില്ലെങ്കിൽ അവസാന കളിയിൽ ഒരു വിക്കറ്റും നെഹ്റയുടെ പേരിൽ ഇരുന്നേനെ. ടി20യില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൌളറാണ് നെഹ്റ. ഉയർച്ചയും താഴ്ചയും കണ്ട കരിയറിനിടയില്‍ ഒരൊറ്റ കാര്യത്തിലേ നെഹ്റക്ക് വിഷമമുള്ളൂ. 2003ലെ ലോകകപ്പ് ഫൈനലില്‍ തോറ്റതില്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം