By: Oneindia Malayalam Video Team
Published : December 11, 2017, 04:15

കുഞ്ചാക്കോ ബോബന്റെ സിനിമാസൈറ്റില്‍ ആക്രമണം

Subscribe to Oneindia Malayalam

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൻറെ ഷൂട്ടിങ് ലൊക്കേഷനില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ആലപ്പുഴയിലെ നെടുമുടിയിലാണ് സംഭവം. കുഞ്ചാക്കോ ബോബനും സലിം കുമാറും പ്രധാന താരങ്ങളായെത്തുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ആക്രമണത്തില്‍ സിനിമയുടെ അണിയറപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം നേതാക്കളെ വെട്ടിയ കേസിലെ പ്രതിയടക്കമുള്ളവരാണ് ആക്രമണം നടത്തിയത്. മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആലപ്പുഴയിലെ സ്ഥിരം പ്രശ്നക്കാരാണ് ഇവരെന്നും സൂചനയുണ്ട്. ലൊക്കേഷനില്‍ മദ്യപിച്ചെത്തിയ പുന്നമട സ്വദേശി അഭിലാഷ്, നെടുമുടി സ്വദേശി പ്രിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവര്‍ മദ്യപിച്ച് വെള്ളത്തില്‍ വീണപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ലൊക്കേഷനില്‍ ബഹളമുണ്ടാക്കിയ ശേഷം തിരികെ പോയി. എന്നാല്‍ അല്‍പസമയത്തിനകം തിരികെയെത്തി. കയ്യില്‍ കരുതിയ ടോര്‍ച്ച് ഉപയോഗിച്ച് അണിയറ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം