By: Oneindia Malayalam Video Team
Published : October 31, 2017, 10:44

ഖത്തറിനെതിരെ GCC: കടുത്ത നടപടിക്ക് സാധ്യത

Subscribe to Oneindia Malayalam

ഖത്തറിനെതിരെ സൌദിയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഉപരോധമേർപ്പെടുത്തിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഇതുവരെയായിട്ടും മുന്നോട്ടുവെച്ച നിബന്ധനകളിലോ ഉപാധികളിലോ യാതൊരു വിട്ടവീഴ്ചയില്ലാതെ ഖത്തർ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഖത്തറിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ജിസിസി. ഖത്തറിനെ ജിസിസിയില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഖത്തറിനെ ജിസിസിയില്‍ നിന്ന് ഒഴിവാക്കി സഖ്യം നിലനിര്‍ത്താനാണ് ചില രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശം. ബഹ്റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്. ഡിസംബറിലാണ് ജിസിസിയുടെ വാര്‍ഷിക സമ്മേളനം നടക്കേണ്ടത്. എന്നാല്‍ ഈ യോഗത്തില്‍ ഖത്തറിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് സൗദി സഖ്യരാജ്യങ്ങളുടെ നിലപാട്. സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുംവരെ ഖത്തറിന്റെ അംഗത്വം മരവിപ്പിക്കണം. അല്ലെങ്കില്‍ ഖത്തര്‍ സ്വയം സഖ്യം വിടണമെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം