By: Oneindia Malayalam Video Team
Published : October 28, 2017, 11:36

ബാഴ്സറയല്‍ പോരാട്ടങ്ങള്‍ ഇനിയുണ്ടാകില്ല?

Subscribe to Oneindia Malayalam

സ്പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ബാഴ്സലോണ ഇനി ലാലിഗയില്‍ തുടരുമോ അതോ വേറേതെങ്കിലും ലീഗിൻറെ ഭാഗമാകുമോ എന്നാണ് ഫുട്ബോള്‍ ആരാധകരുടെ ആശങ്ക. ലയണല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോും തമ്മിലുള്ള തീപ്പൊരി പോരാട്ടം ഇനി കാണാനാകില്ലെന്ന കാര്യം ഫുട്ബോള്‍ ആരാധകരെ ഏറെ വിഷമിപ്പിക്കുമെന്ന് തീർച്ചയാണ്. ഇങ്ങനെ ഇതുവരെ ഉത്തരം കണ്ടെത്താനാകാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ഓരോ ബാഴ്സ ആരാധനും. ബാഴ്സ ലാലിഗയില്‍ നിന്ന് പുറത്തുപോയാല്‍ ഏറ്റവുമധികം നഷ്ടം ലാലിഗക്ക് തന്നെയാകും. ഒപ്പം റയലിനും. കാറ്റലോണിയയെ കേന്ദ്രഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ കാറ്റലോണിയയിലും സ്‌പെയിനിലും ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും.കാറ്റലോണിയന്‍ പാര്‍ലമെന്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും അതിനു മുന്നോടിയായി നടന്ന വോട്ടെടുപ്പിന്റെയും സാധുത സ്‌പെയിന്‍ ഭരണഘടനാ കോടതി പരിശോധിച്ചുവരികയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം